ഇ-​മാ​ർ​ക്ക​റ്റിം​ഗ് ത​രം​ഗം കാ​ർ​ഷി​ക മേ​ഖ​ല​യി​ലും
Sunday, April 11, 2021 10:30 PM IST
തൊ​ടു​പു​ഴ: ഇ​ല​ക്‌ട്രോണി​ക്സ്, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ൽ ഓ​ണ്‍​ലൈ​ൻ വ്യാ​പാ​രം അ​ര​ങ്ങു​ത​ക​ർ​ക്കു​ന്പോ​ൾ വ​ലി​യ സാ​ധ്യ​ത ക​ൽ​പി​ക്കാ​തി​രു​ന്ന കാ​ർ​ഷി​ക​മേ​ഖ​ല​യി​ലും ഇ​തു ത​രം​ഗ​മാ​യി മാ​റു​ന്നു.
ഇ​ട​നി​ല​ക്കാ​രു​ടെ ചൂ​ഷ​ണം ഒ​ഴി​വാ​ക്കി നേ​രി​ട്ട് ക​ർ​ഷ​ക​നി​ൽ നി​ന്നു ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നു​ള്ള ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം നി​ര​വ​ധി​പ്പേ​രാ​ണ് സ​മീ​പ​നാ​ളി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത്. ഇ​തു ഗു​ണ​നി​ല​വാ​ര​മു​ള്ള കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ക്താ​വി​നു ല​ഭി​ക്കു​ന്ന​തി​നും ക​ർ​ഷ​ക​ർ​ക്ക് ഉ​യ​ർ​ന്ന വി​ല ല​ഭി​ക്കു​ന്ന​തി​നും ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​ന്നു​ണ്ട്.
പ​ച്ച​ക്ക​റി​ക​ൾ, പ​ഴ​വ​ർ​ഗ​ങ്ങ​ൾ, നാ​ട​ൻ മ​ഞ്ഞ​ൾ, കൂ​വ​പ്പൊ​ടി, തേ​ൻ, സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ, വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ, പ​ക്ഷി​ക​ൾ തു​ട​ങ്ങി എ​ന്തും ഞൊ​ടി​യി​ട​യി​ൽ വി​ൽ​ക്കാ​നും വാ​ങ്ങാ​നും ക​ഴി​യു​മെ​ന്ന​താ​ണ് ഇ-​മാ​ർ​ക്ക​റ്റിം​ഗി​ന്‍റെ പ്ര​ത്യേ​ക​ത.
സ​മീ​പ​നാ​ളി​ൽ ഇ​തി​ന്‍റെ സാ​ധ്യ​ത പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​വ​രു​ടെ എ​ണ്ണം പ​തി​ൻ​മ​ട​ങ്ങ് വ​ർ​ധി​ച്ചി​ട്ടു​ണ്ട്.
സാ​ധ​ന സാ​മ​ഗ്രി​ക​ൾ വാ​ങ്ങു​ന്ന​വ​ർ ഉ​ട​മ​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം നി​ക്ഷേ​പി​ക്കു​ന്ന​തോ​ടെ ചൂ​ഷ​ണം ചെ​യ്യ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യും ഒ​ഴി​വാ​കു​ക​യാ​ണ്. ഇ​ട​നി​ല​ക്കാ​രു​ടെ ചൂ​ഷ​ണം പ​ല​പ്പോ​ഴും കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് തി​രി​ച്ച​ടി​യാ​യി​രു​ന്നു. വ​ഞ്ചി​ത​രാ​കാ​നു​ള്ള സാ​ധ്യ​ത​യും ഇ​തു സൃ​ഷ്ടി​ച്ചി​രു​ന്നു. ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് യ​ഥാ​ർ​ഥ വി​ല പ​ല​പ്പോ​ഴും ല​ഭി​ക്കാ​തെ വ​രു​ന്ന​തി​നും ഇ​ട​നി​ല​ക്കാ​രു​ടെ ഇ​ട​പെ​ട​ൽ കാ​ര​ണ​മാ​യി​രു​ന്നു.
വി​എ​ഫ്പി​സി​കെ​യു​ടെ കാ​ർ​ഷി​ക വി​പ​ണി​ക​ളി​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ക്കു​ന്ന​തി​ന് അ​വ​സ​ര​മു​ണ്ടെ​ങ്കി​ലും വി​പ​ണി​യി​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ എ​ത്തി​ക്കാ​തെ വീ​ട്ടി​ലി​രു​ന്ന് വ്യാ​പാ​രം ന​ട​ത്താ​നാ​വു​ന്ന​ത് കൂ​ടു​ത​ൽ​പേ​രെ ഇ-​മാ​ർ​ക്ക​റ്റിം​ഗി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.
സ​മീ​പ​നാ​ളി​ൽ ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ കാ​ർ​ഷി​ക വ്യാ​പാ​ര​മാ​ണ് ഇ-​മാ​ർ​ക്ക​റ്റിം​ഗ് വ​ഴി ന​ട​ന്ന​ത്. ഭാ​വി​യി​ൽ ഈ ​രം​ഗ​ത്ത് വ​ലി​യ കു​തി​ച്ചു​ചാ​ട്ടം വ​രെ​യു​ണ്ടാ​യേ​ക്കാം.