ഇ​ഴ​ഞ്ഞ് നീ​ങ്ങി ക​ലു​ങ്ക് നി​ർ​മാ​ണം
Sunday, April 11, 2021 10:30 PM IST
തൊ​ടു​പു​ഴ: ക​രി​മ​ണ്ണൂ​ർ​വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ശി​വ​രാ​മ​ൻ കു​ത്ത്ക​ലു​ങ്ക് നി​ർ​മാ​ണം ഇ​ഴ​യു​ന്നു.​
നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ൻ വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും വാ​ഹ​നം ക​ട​ന്നു​പോ​കാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ൽ ക​ലു​ങ്ക് പൂ​ർ​ത്തി​യാ​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് ഇ​നി​യും ക​ഴി​ഞ്ഞി​ട്ടി​ല്ല. വ​ർ​ഷ​ങ്ങ​ളാ​യു​ള്ള നാ​ട്ടു​കാ​രു​ടെ പ​രി​ശ്ര​മ ഫ​ല​മാ​യാ​ണ് നേ​ര​ത്തെ ഇ​വി​ടെ ന​ട​പ്പാ​ത നി​ർ​മി​ച്ച​ത്.
എ​ന്നാ​ൽ അ​ധി​ക​കാ​ലം ക​ഴി​യും മു​ൻ​പ് ഈ ​ന​ട​പ്പാ​ത​യു​ടെ കെ​ട്ടി​ടി​ഞ്ഞ് ​അ​പ​ക​ട​ത്തി​ലാ​യി. പി​ന്നീ​ട് വ​ർ​ഷ​ങ്ങ​ൾ കാ​ത്തി​രു​ന്ന​തി​നു ശേ​ഷ​മാ​ണ് വീ​ണ്ടും പു​തി​യ ക​ലു​ങ്ക് നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി ല​ഭി​ച്ച​ത്.
എ​ന്നാ​ൽ നി​ർ​മാ​ണം ആ​രം​ഭി​ച്ച് നാ​ലു വ​ർ​ഷം ക​ഴി​യു​ന്പോ​ഴും പാ​തി ജോ​ലി പോ​ലും പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ല. കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തും കു​റ​ഞ്ഞ​ത് നാ​ല​ടി താ​ഴ്ച​യു​ണ്ട്.​ റോ​ഡി​നോ​ട് ചേ​ർ​ന്ന് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കി​ണ​റു​മു​ണ്ട്. കാ​ലൊ​ന്നു വ​ഴു​തി​യാ​ൽ താ​ഴെ വീ​ഴും. ക​ലു​ങ്കി​ന് അ​പ്രോ​ച്ച് റോ​ഡും റോ​ഡി​ന് കൈ​വ​രി​യും പി​ടി​പ്പി​ച്ചി​ട്ടി​ല്ല. ക​ലു​ങ്കി​ന്‍റെ വ​ശ​ത്തെ ക​ൽ​ക്കെ​ട്ടു​ക​ളു​ടെ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ നി​ർ​ത്തി​യി​ട്ട് മാ​സ​ങ്ങ​ളാ​യി.
ആ​ന​ചാ​ടി​ക്കു​ത്തി​ലേ​ക്കു​ൾ​പ്പെ​ടെ നി​ര​വ​ധി​പ്പേ​രാ​ണ് കു​റ​ഞ്ഞ ദു​ര​ത്തി​ൽ എ​ത്തി​ച്ചേ​രാ​മെ​ന്ന​തി​നാ​ൽ ഇ​തു വ​ഴി യാ​ത്ര ചെ​യ്യു​ന്ന​ത്.​ ക​ലു​ങ്ക് നി​ർ​മാ​ണം വൈ​കു​ന്ന​ത് നി​ര​വ​ധി​യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി​രി​ക്കു​ക​യാ​ണ്.​ അ​ടി​യ​ന്ത​ര​മാ​യി ക​ലു​ങ്ക് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.