ആ​രോ​ഗ്യ വ​കു​പ്പു​മാ​യി കൈ​കോ​ർ​ത്ത് ജെ​സി​ഐ
Sunday, April 11, 2021 10:30 PM IST
ചെ​റു​തോ​ണി: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി ജെ​സി​ഐ ഇ​ടു​ക്കി ഗ്രീ​ൻ​സി​റ്റി കൈ​കോ​ർ​ത്തു. വാ​ക്സി​നു​ക​ൾ കൂ​ടു​ത​ൽ ആ​ളു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച​പ്പോ​ൾ ചെ​റു​തോ​ണി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജെ​സി​ഐ ഇ​ടു​ക്കി ഗ്രീ​ൻ​സി​റ്റി ആ ​ദൗ​ത്യം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.
വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ലെ ആ​ദി​വാ​സി മേ​ഖ​ല​യോ​ടു ചേ​ർ​ന്ന മ​ണി​യാ​റ​ൻ​കു​ടി സ​ബ്സെ​ന്‍റ​റി​ൽ വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ന് ഇ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ആ​ദി​വാ​സി രാ​ജാ​വ് രാ​മ​ൻ രാ​ജ​മ​ന്നാ​ൻ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ച് വാ​ക്സി​ൻ വി​ത​ര​ണം ഉ​ദ്ഘാ​ട​നം​ചെ​യ്ത​തോ​ടെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​നെ​ത്തി.
ജെ​സി​ഐ ഇ​ടു​ക്കി ഗ്രീ​ൻ​സി​റ്റി പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. സ​തീ​ശ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഡി​എം​ഒ ഡോ. ​എ​ൻ. പ്രി​യ വാ​ക്സി​ൻ സ്വീ​ക​രി​ക്കേ​ണ്ട ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. വാ​ഴ​ത്തോ​പ്പ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സി​ബി ജോ​ർ​ജ്, ഡോ. ​മാ​ത്യു ജോ​ർ​ജ് എ​ന്നി​വ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് വാ​ക്സി​ൻ വി​ത​ര​ണം ന​ട​ന്ന​ത്.
യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​ജീ​ഷ്, ഏ​ലി​യാ​മ്മ ജോ​യി, സെ​ലി​ൻ വി​ൻ​സെ​ന്‍റ്, ജെ​സി​ഐ ഭാ​ര​വാ​ഹി​ക​ളാ​യ ര​ഞ്ജി​ത്ത് പി. ​ലൂ​ക്കോ​സ്, എ​ബി ജെ​യിം​സ്, പി.​കെ. രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. 45 വ​യ​സി​നു മു​ക​ളി​ലു​ള്ള 390 പേ​ർ​ക്കാ​ണ് ഇ​ന്ന​ലെ മ​ണി​യാ​റ​ൻ​കു​ടി സ​ബ്സെ​ന്‍റ​റി​ൽ വാ​ക്സി​ൻ ന​ൽ​കി​യ​ത്.