മ​മ്മ​ട്ടി​ക്കാ​ന​ത്ത് മ​ദ്യ​പ​ശ​ല്യം രൂ​ക്ഷം
Sunday, April 11, 2021 9:51 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് മ​മ്മ​ട്ടി​ക്കാ​ന​ത്ത് അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന​യും മ​ദ്യ​പ​രു​ടെ വി​ള​യാ​ട്ട​വും രൂ​ക്ഷ​മാ​യ​താ​യി പ​രാ​തി.
മ​മ്മ​ട്ടി​ക്കാ​നം ര​ക്ഷാ​സൈ​ന്യം പ​ള്ളി​യു​ടെ സ​മീ​പ​മു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലാ​ണ് മ​ദ്യ​പ​സം​ഘം താ​വ​ള​മ​ടി​ക്കു​ന്ന​ത്.
ഇ​വി​ടെ പ​ണം വ​ച്ച് ചീ​ട്ടു​ക​ളി​യും ന​ട​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഒ​ഴി​ഞ്ഞ മ​ദ്യ​ക്കു​പ്പി​ക​ളും കു​പ്പി​വെ​ള്ള​ത്തി​ന്‍റെ ഒ​ഴി​ഞ്ഞ കു​പ്പി​ക​ളും ടി​ന്നു​ക​ളും മ​റ്റും പു​ര​യി​ട​ത്തി​ൽ ചി​ത​റി​ക്കി​ട​ക്കു​ന്നു​ണ്ട്.
രാ​ത്രികാ​ല​ങ്ങ​ളി​ൽ മ​മ്മ​ട്ടി​ക്കാ​ന​ത്ത് നി​ന്നും കു​ത്തു​ങ്ക​ൽ വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്ക് പോ​കു​ന്ന ഇ​ട​വ​ഴി​യി​ൽ പ​ര​സ്യ​മാ​യി ആ​ളു​ക​ൾ സം​ഘം ചേ​ർ​ന്നു മ​ദ്യ​പി​ക്കു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.
പ്ര​ദേ​ശ​ത്ത് വി​ദേ​ശ​മ​ദ്യം എ​ത്തി​ച്ച് അ​ന​ധി​കൃ​ത​മാ​യി വി​ല്പ​ന ന​ട​ത്തു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.
മ​ദ്യ​പി​ച്ച​തി​നു ശേ​ഷം പ​ര​സ്പ​രം വ​ഴ​ക്കി​ടു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്യു​ന്ന നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ള്ള​താ​യി സ​മീ​പ​വാ​സി​ക​ൾ അ​റി​യി​ച്ചു.
പ്ര​ദേ​ശ​ത്തെ അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന​യ്ക്കും മ​ദ്യ​പ​രു​ടെ വി​ള​യാ​ട്ട​ത്തി​നും ത​ട​യി​ടു​ന്ന​തി​ന് പോ​ലി​സ് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പെ​ട്ടു.