ബി​എ​സ്എ​ൻ​എ​ൽ ശ​രി​യാ​കു​ന്നി​ല്ല
Sunday, April 11, 2021 9:51 PM IST
ക​ട്ട​പ്പ​ന: എ​ല്ലാം ശ​രി​യാ​കു​മെ​ന്ന് ചി​ല​ർ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ബി​എ​സ്എ​ൻ​എ​ൽ ശ​രി​യാ​കു​ന്നി​ല്ല. ബി ​എ​സ് എ​ൻഎ​ൽ മൊ​ബൈ​ൽ നെ​റ്റ് വ​ർ​ക്ക് നി​ര​ന്ത​രം ത​ക​രാ​റി​ലാ​കു​ന്ന​ത് ഉ​പ​ഭോ​ക്താ​ക്ക​ളേ​യും വ​ട്ടം ക​റ​ക്കു​ക​യാ​ണ്. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ ക​ഴി​ഞ്ഞ കു​റേ ദി​വ​സ​ങ്ങ​ളി​ലാ​യി ബിഎ​സ്എ​ൻഎ​ൽ നെ​റ്റ് വ​ർ​ക്ക് പ​രി​ധി​ക്ക് പു​റ​ത്താ​ണ്.
മൊ​ബൈ​ലി​ൽ സി​ഗ്ന​ൽ കാ​ണി​ക്കു​ന്നു​ണ്ട​ങ്കി​ലും കോ​ൾ ക​ണ​ക്‌ട് ആ​കാ​റി​ല്ല. സം​സാ​രി​ക്കു​ന്പോ​ൾ കോ​ൾ​ ക​ട്ടാ​കു​ന്ന​തും സം​സാ​രം വ്യ​ക്ത​മാ​കാ​തെ വ​രു​ന്ന​തും പ​തി​വാ​ണ്. നെ​റ്റ്‌വ​ർ​ക്ക് ത​ക​രാ​ർ മൂ​ലം സ​ർ​വ മേ​ഖ​ല​ക​ളും പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. നാ​ളു​ക​ളാ​യി തു​ട​രു​ന്ന പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ തി​ക​ഞ്ഞ അ​ലം​ഭാ​വ​വും തു​ട​രു​ക​യാ​ണ്.