കാ​ഡ്സ് വി​ഷു ച​ന്ത​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Sunday, April 11, 2021 9:51 PM IST
തൊ​ടു​പു​ഴ: കാ​ഡ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ​യി​ൽ ര​ണ്ടു വി​ഷു ച​ന്ത​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. കാ​ഡ്സ് ക​ർ​ഷ​ക ഓ​പ്പ​ണ്‍ മാ​ർ​ക്ക​റ്റി​ലും കാ​ഡ്സ് വി​ല്ലേ​ജ് സ്ക്വ​യ​റി​ലു​മാ​യി ആ​രം​ഭി​ച്ച വി​ഷു ച​ന്ത​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.

ആ​ദ്യ​വി​ൽ​പ​ന മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ പി. ​ജി. രാ​ജ​ശേ​ഖ​ര​ന് വി​ഷു​ക്കി​റ്റ് ന​ൽ​കി ചെ​യ​ർ​മാ​ൻ നി​ർ​വ​ഹി​ച്ചു. കാ​ഡ്സ് ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി ക​ണ്ടി​രി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി കെ. ​വി. ജോ​സ്, വൈ​സ്പ്ര​സി​ഡ​ന്‍റ് വി. ​പി. ജോ​ർ​ജ് ,ട്ര​ഷ​റ​ർ സ​ജി മാ​ത്യു ഡ​യ​റ​ക്ട​ർ​മാ​രാ​യ എം. ​ഡി. ഗോ​പി​നാ​ഥ​ൻ നാ​യ​ർ, കെ. ​എം. എ. ​ഷു​ക്കൂ​ർ, ഷീ​ന അ​ലോ​ഷി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.