വാ​ഴ​വ​ര പാ​രീ​ഷ് ഹാ​ളി​നു ക​ല്ലി​ട്ടു
Sunday, April 11, 2021 9:51 PM IST
വാ​ഴ​വ​ര: വാ​ഴ​വ​ര സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ പു​തു​താ​യി നി​ർ​മി​ക്കു​ന്ന പാ​രി​ഷ് ഹാ​ളി​ന്‍റെ ത​റ​ക്ക​ല്ലി​ടീ​ലും പു​തുഞാ​യ​ർ ആ​ച​ര​ണ​വും ദൈ​വ​ക​രു​ണ​യു​ടെ തി​രു​നാ​ളും ന​ട​ന്നു.
ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ക​രു​ണ​യു​ടെ​തി​രു​നാ​ൾ ക​ർ​മ​ങ്ങ​ൾ​ക്കും ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന​യ്ക്കും ശേ​ഷ​മാ​ണ് ത​റ​ക്ക​ല്ലി​ടീ​ൽ ന​ട​ന്ന​ത് . വാ​ഴ​വ​ര സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്ക പ​ള്ളി വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് ആ​റ​ക്കാ​ട്ട്, കൈ​ക്കാ​രന്മാ​രാ​യ റെ​ജി തോ​ട്ട​പ്പ​ള്ളി​ൽ, സാ​ജ​ൻ കു​റ്റി​ക്കാ​ട്ട്, ജോ​ണ്‍​സ​ണ്‍ വ​ട്ട​മ​റ്റ​ത്തി​ൽ, മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ബെ​ന്നോ എ​ഫ്സി​സി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.