മൂ​ന്നാ​റി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്നു
Saturday, April 10, 2021 10:17 PM IST
മൂ​ന്നാ​ർ: കോ​വി​ഡി​ന്‍റെ ര​ണ്ടാം​വ​ര​വ് രൂ​ക്ഷ​മാ​കു​ന്ന​തി​നി​ട​യി​ലും മൂ​ന്നാ​റി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കു​ശേ​ഷം കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ ശ​ക്ത​മാ​ക്കു​ന്പോ​ഴും ഇ​വി​ടെ പൊ​തു​ജ​ന​ങ്ങ​ൾ വേ​ണ്ട​ത്ര മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ല.

കേ​ര​ള - ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു​ള്ള മൂ​ന്നാ​റി​ൽ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും ധാ​രാ​ളം ആ​ളു​ക​ൾ എ​ത്തു​ന്നു​ണ്ടെ​ങ്കി​ലും ആ​ളു​ക​ൾ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​ത് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ടൗ​ണി​ലു​മെ​ത്തു​ന്ന​വ​രി​ൽ പ​ല​രും മാ​സ്ക് ധ​രി​ക്കു​ന്നി​ല്ല.
ദി​വ​സ​ങ്ങ​ൾ നീ​ണ്ട അ​വ​ധി​ക്കു​ശേ​ഷം തു​റ​ന്ന ബാ​ങ്കു​ക​ൾ​ക്കു മു​ന്നി​ൽ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ക​ട​ക​ളി​ലും മ​റ്റും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​തെ ജ​ന​ങ്ങ​ൾ ഇ​ട​പ​ഴ​കു​ന്ന​തും പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്നു.