ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Monday, March 8, 2021 10:03 PM IST
പീ​രു​മേ​ട്: കു​ട്ടി​ക്കാ​നം - ച​പ്പാ​ത്ത് മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ട്ടി​ക്കാ​നം - ച​പ്പാ​ത്ത് റോ​ഡി​ൽ ഏ​ല​പ്പാ​റ മു​ത​ൽ നാ​ലാം മൈ​ൽ വ​രെ​യു​ള​ള ഭാ​ഗ​ത്ത് ഇ​ന്നു മു​ത​ൽ വാ​ഹ​ന ഗ​താ​ഗ​ത​ത്തി​നു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.
ഏ​ല​പ്പാ​റ​യി​ൽ നി​ന്നും ക​ട്ട​പ്പ​ന ഭാ​ഗ​ത്തേ​ക്കു​ള​ള ഭാ​രവാ​ഹ​ന​ങ്ങ​ൾ ഒ​ഴി​കെ​യു​ള​ള എ​ല്ലാ വാ​ഹ​ന​ങ്ങ​ളും ഏ​ല​പ്പാ​റ​യി​ൽ നി​ന്നും തി​രി​ഞ്ഞ് ചെ​മ്മ​ണ്ണ് - കൊ​ച്ചു ക​രി​ന്ത​രു​വി - ബോ​ർ​ഡ് പ​ടി - നാ​ലാം മൈ​ൽ വ​ഴി പോ​കേ​ണ്ട​തും ക​ട്ട​പ്പ​ന​യി​ൽ നി​ന്നും ഏ​ല​പ്പാ​റ​യ്ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ നി​ല​വി​ലു​ള​ള റോ​ഡി​ലു​ടെ വ​രേ​ണ്ട​താ​ണെ​ന്ന് പീ​രു​മേ​ട് പി​ഡ​ബ്ല്യൂ​ഡി റോ​ഡ്സ് സ​ബ് ഡി​വി​ഷ​ൻ അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.