ഇ​ടു​ക്കി​യി​ൽ ത​നി​യാ​വ​ർ​ത്ത​നം
Monday, March 8, 2021 10:02 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ തീ​പാ​റു​ന്ന പോ​രാ​ട്ട​ത്തി​നു ക​ള​മൊ​രു​ങ്ങു​ന്നു.
ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ത​നി​യാ​വ​ർ​ത്ത​നം ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണ​യെ​ങ്കി​ലും യു​ഡി​എ​ഫ് -എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ മു​ന്ന​ണി​മാ​റി​യാ​ണ് ഇ​ത്ത​വ​ണ ഏ​റ്റു​മു​ട്ടു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യാ​ണ് മത്സരം ശ്ര​ദ്ധേ​യ​മാ​ക്കു​ന്ന​ത്.​
ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സി​ലാ​യി​രു​ന്ന കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യും കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സ്ഥാ​നാ​ർ​ഥി​യും സി​റ്റിം​ഗ് എം​എ​ൽ​എ​യു​മാ​യ റോ​ഷി അ​ഗ​സ്റ്റി​ൻ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്.​
എ​ന്നാ​ൽ ഇ​ക്കു​റി ഫ്രാ​ൻ​സി​സ് ജോ​ർ​ജ് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് വി​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു.​ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​യു​ഡി​എ​ഫ് മു​ന്ന​ണി വി​ട്ട് എ​ൽ​ഡി​എ​ഫി​ലെ​ത്തി​യ​തോ​ടെ​യാ​ണ് റോ​ഷി അ​ഗ​സ്റ്റി​ൻ ആ​ദ്യ​മാ​യി എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ഇ​ടു​ക്കി​യി​ൽ നി​ന്നു ജ​ന​വി​ധി തേ​ടു​ന്ന​ത്. ​ഇ​ടു​ക്കി​യി​ൽ 2001 മു​ത​ൽ മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന റോ​ഷി അ​ഗ​സ്റ്റി​ൻ തു​ട​ർ​ച്ച​യാ​യി നാ​ലു​ത​വ​ണ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.​
ക​ഴി​ഞ്ഞ ത​വ​ണ കെ.​ഫ്രാ​ൻ​സി​സ് ജോ​ർ​ജി​നെ 9,333 വോ​ട്ടു​ക​ൾ​ക്കാ​ണ് റോ​ഷി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.​ ഇ​ടു​ക്കി മു​ൻ എം​പി​യാ​യ ഫ്രാ​ൻ​സി​സ് ജോ​ർ​ജ് നി​യ​മ​സ​ഭ​യി​ലേ​ക്ക് ഇ​ടു​ക്കി​യി​ൽ നി​ന്നു ര​ണ്ടാം​വ​ട്ട​മാ​ണ് മ​ൽ​സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ലം കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ക​ഴി​ഞ്ഞ ത​വ​ണ കോ​ണ്‍​ഗ്ര​സി​ലെ ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ മ​ൽ​സ​രി​ച്ച സീ​റ്റ് വി​ട്ടു​ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല.​
ഈ സീ​റ്റ് ല​ഭി​ച്ചി​രു​ന്നെ​ങ്കി​ൽ ഫ്രാ​ൻ​സി​സ് ജോ​ർ​ജ് ത​ന്‍റെ സ്വ​ന്തം ത​ട്ട​ക​മാ​യ മൂ​വാ​റ്റു​പു​ഴ​യി​ൽ മ​ത്സരി​ക്കു​ന്ന​തി​നു ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ​എ​ന്നാ​ൽ മൂ​വാ​റ്റു​പു​ഴ സീ​റ്റ് പാ​ർ​ട്ടി​ക്ക് ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത അ​ട​ഞ്ഞ​തോ​ടെ​യാ​ണ് ഇ​ടു​ക്കി​യി​ൽ ത​ന്നെ അ​ദ്ദേ​ഹ​ത്തി​നു ന​റു​ക്കു​വീ​ണ​ത്.​
ഇ​തോ​ടെ രാ​ഷ്ട്രീ​യ കേ​ര​ളം ഉ​റ്റു​നോ​ക്കു​ന്ന മ​ത്സ​ര​മാ​യി ഇ​ടു​ക്കി​യി​ലെ പോ​രാ​ട്ടം മാ​റു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല.