പ​ട്ടി​ശേ​രി​യു​ടെ പു​ന​ർ​ജീ​വ​ന​വും കാ​ത്ത് ക​ർ​ഷ​ക​ർ
Monday, March 8, 2021 10:02 PM IST
മ​റ​യൂ​ർ: പ​ട്ടി​ശേ​രി ഡാ​മി​ന്‍റെ പൂ​ർ​ത്തീ​ക​ര​ണം കാ​ത്ത് ശീ​ത​കാ​ല പ​ഴം -പ​ച്ച​ക്ക​റി കേ​ന്ദ്ര​മാ​യ കാ​ന്ത​ല്ലൂ​ർ. ക​ഴി​ഞ്ഞ ആ​റു പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി ജ​ല​സേ​ച​ന​ത്തി​നാ​യി ക​ർ​ഷ​ക​ർ പ​ട്ടി​ശേ​രി ഡാ​മി​നെ​യാ​ണ് ആ​ശ്ര​യി​ച്ചി​രു​ന്ന​ത്.

2014-ലാ​ണ് ഡാ​മി​ന്‍റെ ജ​ല​സം​ഭ​ര​ണ​ശേ​ഷി വ​ർ​ധി​പ്പി​ച്ച് പ്ര​ദേ​ശ​ത്തെ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കും വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യ്ക്കും ക​രു​ത്തു പ​ക​രാ​നു​മാ​യി ഡാം ​പൊ​ളി​ച്ച് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. മൂ​ന്നു​വ​ർ​ഷം​കൊ​ണ്ട് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും സാ​ന്പ​ത്തി​ക, സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ നി​ർ​മാ​ണം നീ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ത​ട​സ​ങ്ങ​ളെ​ല്ലാം മാ​റ്റി 2019 സെ​പ്റ്റം​ബ​റി​ൽ നി​ർ​മാ​ണം വീ​ണ്ടും ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

ഡാം ​നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തോ​ടെ കാ​ന്ത​ല്ലൂ​ർ, ആ​ടി​വ​യ​ൽ, കീ​ഴാ​ന്തൂ​ർ, മാ​ശി​വ​യ​ൽ, കാ​ര​യൂ​ർ, പ​യ​സ്ന​ഗ​ർ തു​ട​ങ്ങി​യ പ്ര​ദേ​ശ​ത്തെ ഹെ​ക്ട​ർ​ക​ണ​ക്കി​ന് കൃ​ഷി​യി​ട​ങ്ങ​ൾ​ക്ക് പ​ച്ച​പ്പ് പ​ക​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ർ​ഷ​ക​ർ.