ഗ്രാ​മീ​ണ ച​ന്ത സ​ജീ​വ​മാ​കു​ന്നു
Sunday, March 7, 2021 10:18 PM IST
ചെ​റു​തോ​ണി: ചെ​റു​തോ​ണി​യി​ലെ ഗ്രാ​മീ​ണ ച​ന്ത സ​ജീ​വ​മാ​കു​ന്നു. ഇ​ടു​ക്കി ജൈ​വ​ഗ്രാം ഫാ​ർ​മേ​ഴ്സ് വെ​ൽ​ഫ​യ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ കീ​ഴി​ൽ എ​ല്ലാ തി​ങ്ക​ളാ​ഴ്ച​യും ചെ​റു​തോ​ണി ടൗ​ണി​ലാ​ണ് ച​ന്ത പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ന്യാ​യ​വി​ല ഉ​റ​പ്പാ​ക്കു​ക മാ​ത്ര​മ​ല്ല ഉ​ല്പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന ക​ർ​ഷ​ക​ർ​ക്ക് അ​വ​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഏ​തു​ത്പ​ന്ന​ങ്ങ​ളും ഗ്രാ​മീ​ണ ച​ന്ത​വ​ഴി വി​പ​ണ​നം ന​ട​ത്തു​വാ​ൻ ക​ഴി​യും.
എ​ല്ലാ ആ​ഴ്ച​യും ച​ന്ത​യി​ലെ​ത്തു​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ അ​താ​ത് ദി​വ​സ​ത്തെ മാ​ർ​ക്ക​റ്റ് നി​ര​ക്കി​ൽ ലേ​ലം​ചെ​യ്ത് വ്യാ​പാ​രി​ക​ൾ​ക്ക് വാ​ങ്ങാം. ചെ​റു​കി​ട ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് നാ​ട​ൻ കൃ​ഷി ഉ​ത്പ​ന്ന​ങ്ങ​ൾ ഗ്രാ​മീ​ണ മാ​ർ​ക്ക​റ്റി​ൽ​നി​ന്നും മി​ത​മാ​യ നി​ര​ക്കി​ൽ ല​ഭി​ക്കും.
അ​ല​ങ്കാ​ര സ​സ്യ ന​ഴ്സ​റി​യും സൂ​പ്പ​ർ​മാ​ർ​ക്ക​റ്റും ജൈ​വ​ഗ്രാം സൊ​സൈ​റ്റി​യോ​ട​നു​ബ​ന്ധി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് എം.​കെ. ജോ​ർ​ജ്, എം.​വി. ബേ​ബി, ബെ​ന്നി വ​ർ​ക്കി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.