കു​രു​ക്കി​ൽ വീ​ർ​പ്പു​മു​ട്ടി മോ​ർ ജം​ഗ്ഷ​ൻ; സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ​ക്കാ​യി മു​റ​വി​ളി
Sunday, March 7, 2021 10:17 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക​നു​ഭ​വ​പ്പെ​ടു​ന്ന തൊ​ടു​പു​ഴ മൂ​ല​മ​റ്റം റൂ​ട്ടി​ലെ മോ​ർ ജം​ഗ്ഷ​നി​ൽ ട്രാ​ഫി​ക് സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. പോ​ലീ​സി​നെ ഇ​വി​ടെ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ​ല​പ്പോ​ഴും വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ബ​സ് സ്റ്റോ​പ്പു​ക​ളും ഗ​താ​ഗ​ത നി​യ​ന്ത്ര​ണ സം​വി​ധാ​ന​മി​ല്ലാ​ത്ത​തു​മാ​ണ് ഇ​വി​ട​ത്തെ ട്രാ​ഫി​ക് കു​രു​ക്കി​ന് പ്ര​ധാ​ന കാ​ര​ണം.
മോ​ർ ജം​ഗ്ഷ​നു ചു​റ്റി​ലു​മാ​യി മൂ​ന്നു ബ​സ് സ്റ്റോ​പ്പു​ക​ളാ​ണു​ള്ള​ത്. കോ​താ​യി​ക്കു​ന്ന് ബൈ​പാ​സി​ൽ ഓ​ട്ടോ സ്റ്റാ​ന്‍റി​ന് സ​മീ​പ​ത്തും മൂ​പ്പി​ൽ​ക​ട​വ് പാ​ലം റൂ​ട്ടി​ൽ സ്വ​കാ​ര്യ ഹോ​ട്ട​ലി​ന് സ​മീ​പ​ത്തും മു​ട്ടം റൂ​ട്ടി​ൽ സെ​ന്‍റ് മേ​രീ​സ് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തു​മാ​യി മൂ​ന്ന് ബ​സ് സ്റ്റോ​പ്പു​ക​ളാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത് .ഇ​വി​ടെ​യു​ള​ള ബ​സ് സ്റ്റോ​പ്പു​ക​ൾ മോ​ർ ജം​ഗ്ഷ​നോ​ട് അ​ടു​ത്തി​രി​ക്കു​ന്ന​താ​ണ് കൂ​ടു​ത​ൽ പ്ര​ശ്ന​ത്തി​നി​ട​യാ​ക്കു​ന്ന​ത്.
മൂ​പ്പി​ൽ ക​ട​വ് ഭാ​ഗ​ത്തു​ള​ള ബ​സ് സ്റ്റോ​പ്പ് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​വ​രു​ന്ന വ​ള​വി​നോ​ടു ചേ​ർ​ന്നാ​ണു​ള​ള​ത്. സെ​ന്‍റ് മേ​രീ​സ് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന് മു​ന്നി​ലാ​ണ് മു​ട്ടം ഭാ​ഗ​ത്തേ​ക്കു​ള​ള സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ലും സ്റ്റോ​പ്പി​ൽ​നി​ന്ന് ഏ​റെ പി​ന്നി​ലാ​യി​ട്ടാ​ണ് ബ​സു​ക​ൾ നി​ർ​ത്തു​ന്ന​ത്. കോ​താ​യി​ക്കു​ന്ന് ഭാ​ഗ​ത്തേ​ക്കു​ള​ള ബ​സു​ക​ളും അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന സ്റ്റോ​പ്പി​ൽ​നി​ന്ന് ഏ​റെ പി​ന്നി​ലാ​യി​ട്ടാ​ണ് പ​തി​വാ​യി നി​ർ​ത്തു​ന്ന​ത്.
മോ​ർ ജം​ഗ്ഷ​നി​ൽ നി​ന്ന് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് തി​രി​ഞ്ഞു​പോ​കു​ന്ന റോ​ഡി​നു​ള്ള വീ​തി​ക്കു​റ​വും ഗ​താ​ഗ​ത​പ്ര​ശ്ന​ത്തി​നി​ട​യാ​ക്കു​ന്നു​ണ്ട്. ഇ​വി​ടെ അ​ശാ​സ്ത്രീ​യ​മാ​യി ബ​സു​ക​ൾ നി​ർ​ത്തു​ന്ന​തി​നാ​ൽ മ​റ്റു വ​ഴി​ക​ളി​ലൂ​ടെ ക​ട​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ന്നോ​ട്ട് ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​കും. രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ 11 വ​രെ​യും ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 മു​ത​ൽ 7.30 വ​രെ​യു​ള്ള പീ​ക്ക് സ​മ​യ​ങ്ങ​ളി​ൽ ഇ​വി​ടെ ഗ​താ​ഗ​ക്കു​രു​ക്ക് നി​യ​ന്ത്ര​ണാ​തീ​ത​മാ​കും.
തൊ​ടു​പു​ഴ ടൗ​ണ്‍,കോ​താ​യി​ക്കു​ന്ന് ബ​സ് സ്റ്റാ​ന്‍റ്, പാ​ല, മു​ട്ടം, തു​ട​ങ്ങി മൂ​പ്പി​ൽ ക​ട​വ് പാ​ലം വ​ഴി വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​മു​ള​ള നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഒ​രേ സ​മ​യം മോ​ർ ജം​ഗ്ഷ​നി​ൽ എ​ത്തു​ന്ന​ത്. ചി​ല​പ്പോ​ൾ രോ​ഗി​ക​ളു​മാ​യി എ​ത്തു​ന്ന ആം​ബു​ല​ൻ​സു​ക​ൾ പോ​ലും ഗ​താ​ഗ​ത​ക്കു​രു​ക്കി​ലാ​കും.
ഇ​തി​നി​ടെ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് ്അ​ഥോ​റി​റ്റി ഇ​വി​ടു​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നും ബ​സ് സ്റ്റോ​പ്പു​ക​ൾ പു​ന:​ക്ര​മീ​ക​രി​ക്കു​ന്ന​തി​നും ചി​ല ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും അ​തെ​ല്ലാം പി​ന്നീ​ട് അ​വ​സാ​നി​ച്ചു.
വെ​ങ്ങ​ല്ലൂ​ർ ജം​ഗ്ഷ​നി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തി​നു സ​മാ​ന​മാ​യി ഇ​വി​ടെ ട്രാ​ഫി​ക് സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ച് ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ബ​സ് സ്റ്റോ​പ്പു​ക​ൾ ശാ​സ്ത്രീ​യ​മാ​യി പു​ന:​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്. നി​ല​വി​ൽ ഇ​വി​ടെ സി​ഗ്ന​ൽ സം​വി​ധാ​നം സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത് പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. ഇ​തു നീ​ക്കം ചെ​യ്ത് നാ​ലു ഭാ​ഗ​ത്തു നി​ന്നും എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ൻ ത​ക്ക സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.