കു​ടി​വെ​ള്ളം മു​ട​ങ്ങി​യ​താ​യി പ​രാ​തി
Sunday, March 7, 2021 10:17 PM IST
വ​ഴി​ത്ത​ല: പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ബാ​പ്പു​ജി സ്കൂ​ളി​നു സ​മീ​പ പ്ര​ദേ​ശ​ത്തെ കു​ടും​ബ​ങ്ങ​ൾ ശു​ദ്ധ ജ​ല​മി​ല്ലാ​തെ ദു​രി​ത​ത്തി​ൽ. നാ​ലു ദി​വ​സ​ങ്ങ​ളാ​യി ഈ ​മേ​ഖ​ല​യി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി​യി​ട്ട്.
അ​രി​ക്കു​ഴ പ​ന്പ് ഹൗ​സി​ൽ നി​ന്നു​ള്ള വെ​ള്ള​മാ​ണ് വാ​ട്ട​ർ അ​ഥോ​റി​റ്റി ഈ ​മേ​ഖ​ല​യി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഈ ​വെ​ള്ളം മാ​ത്ര​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഏ​ക ആ​ശ്ര​യം. മ​റ്റ് ശു​ദ്ധ ജ​ല സ്രോ​ത​സു​ക​ൾ ഈ ​മേ​ഖ​ല​യി​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ കു​ടി​വെ​ള്ളം വി​ല​യ്ക്കു വാ​ങ്ങേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ഇ​പ്പോ​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ.

കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്നു

തൊ​ടു​പു​ഴ: ക​രി​ങ്കു​ന്ന​ത്ത് നൂ​റോ​ളം സി​പി​എം പ്ര​വ​ർ​ത്ത​ക​ർ സി​പി​എ​മ്മി​ൽ നി​ന്ന് രാ​ജി വ​ച്ച് കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്നു. മു​ൻ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ടി.​സി സ​ണ്ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ക​ർ കോ​ണ്‍​ഗ്ര​സ് അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. യോ​ഗ​ത്തി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി ക​ട്ട​ക്ക​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​സ്.​അ​ശോ​ക​ൻ , ജാ​ഫ​ർ​ഖാ​ൻ മു​ഹ​മ്മ​ദ്, എ​ൻ.​ഐ.​ബെ​ന്നി, ടോ​ണി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.