റോ​ഡു​നി​ർ​മാ​ണ​ത്തി​ൽ പ​ക്ഷ​പാ​ത​മെ​ന്ന്; നാ​ട്ടു​കാ​ർ നി​ർ​മാ​ണം ത​ട​ഞ്ഞു
Sunday, March 7, 2021 10:17 PM IST
അ​ടി​മാ​ലി: മെ​ഴു​കും​ചാ​ൽ - ഇ​രു​ന്നൂ​റേ​ക്ക​ർ റോ​ഡു​നി​ർ​മാ​ണ​ത്തി​ൽ പ​ക്ഷ​പാ​തം അ​രോ​പി​ച്ച് നാ​ട്ടു​കാ​ർ പ​ണി​ക​ൾ ത​ട​ഞ്ഞു. ഒ​ന്ന​ര വ​ർ​ഷം മു​ൻ​പാ​ണ് ആ​റാം​മൈ​ൽ ഇ​രു​ന്പു​പാ​ലം മെ​ഴു​കും​ചാ​ൽ ഇ​രു​ന്നൂ​റേ​ക്ക​ർ റോ​ഡു​നി​ർ​മാ​ണ​ത്തി​ന് ന​ട​പ​ടി ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് ദേ​ശീ​യ പാ​ത​യി​ൽ ആ​റാം​മൈ​ലി​ൽ​നി​ന്ന് പ​ഴ​ന്പി​ളി​ച്ചാ​ൽ വ​ഴി ഇ​രു​ന്പു​പാ​ലം പാ​ലം വ​രെ​യു​ള്ള നി​ർ​മാ​ണ ജോ​ലി​ക​ൾ ആ​റു​മാ​സം​മു​ന്പ് പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു. ഇ​വി​ടെ​നി​ന്ന് ഇ​രു​ന്നൂ​റേ​ക്ക​ർ വ​രെ​യു​ള്ള നി​ർ​മാ​ണ ജോ​ലി​ക​ൾ ത​ട​സ​പ്പെ​ട്ടി​രു​ന്നു.

നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ൽ നി​ർ​മാ​ണ ജോ​ലി​ക​ൾ തു​ട​ങ്ങി​യെ​ങ്കി​ലും ഇ​രു​ന്നൂ​റേ​ക്ക​റി​ൽ​നി​ന്നും കോ​യി​ക്ക​കു​ടി​ക്കു സ​മീ​പം കാം​കോ ജം​ഗ്ഷ​ൻ​വ​രെ​യും മെ​ഴു​കും​ചാ​ലി​ൽ​നി​ന്ന് മ​ച്ചി​പ്ലാ​വ് ഫ്ളാ​റ്റി​നു സ​മീ​പം​വ​രെ​യും നി​ർ​മാ​ണം ന​ട​ത്തി. ശേ​ഷി​ക്കു​ന്ന ഭാ​ഗ​ത്ത് റീ​ടാ​റിം​ഗി​ന് പ​ണ​മി​ല്ലെ​ന്ന കാ​ര​ണം​പ​റ​ഞ്ഞ് കു​ഴി അ​ട​ക്ക​ൽ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. വി​നോ​ദ്, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​എം. ബേ​ബി, സി.​എ​സ്. റെ​ജി​കു​മാ​ർ, റെ​ജി കൊ​റ്റാ​ഞ്ചേ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ പ​ണി​ക​ൾ ത​ട​സ​പെ​ടു​ത്തി​യ​ത്.

ആ​റാം​മൈ​ൽ മു​ത​ൽ ഇ​രു​ന്നു​റേ​ക്ക​ർ വ​രെ​യു​ള​ള ദൂ​രം ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ൽ പ​ണി​യു​ന്ന​തി​ന് 10 കോ​ടി രൂ​പ​യാ​ണ് ഒ​ന്ന​ര വ​ർ​ഷം മു​ൻ​പ് അ​നു​വ​ദി​ച്ച​ത്. ആ​റാം​മൈ​ൽ മു​ത​ൽ ഇ​രു​ന്പു​പാ​ലം വ​രെ​യു​ള്ള ഭാ​ഗം​വ​രെ ടാ​റിം​ഗ് ജോ​ലി​ക​ൾ ന​ട​ത്തി​യ ക​രാ​റു​കാ​ര​ൻ ശേ​ഷി​ക്കു​ന്ന 12 കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്തെ നി​ർ​മാ​ണ ജോ​ലി​ക​ളി​ൽ മെ​ല്ലെ​പോ​ക്ക് ന​യം സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.
ഇ​തി​നി​ടെ എ​സ്റ്റി​മേ​റ്റ് റി​വൈ​സ് ചെ​യ്ത് കൂ​ടു​ത​ൽ പ​ണം അ​നു​വ​ദി​പ്പി​ക്കാ​ൻ ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യോ​ടെ ക​രാ​റു​കാ​ർ ന​ട​ത്തി​യ ശ്ര​മ​മാ​ണ് റോ​ഡു​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് ത​ട​സ​മാ​യ​തെ​ന്നും പ​റ​യു​ന്നു. റോ​ഡി​ൽ ത​ക​ർ​ന്ന ഭാ​ഗം കു​ഴി അ​ട​യ്ക്ക​ലി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രും ക​രാ​റു​കാ​ര​നും ന​ന്നാ​യി​കി​ട​ന്ന റോ​ഡി​ന് ബി​എം ആ​ൻ​ഡ് ബി​സി സം​വി​ധാ​ന​ത്തി​ൽ നി​ർ​മാ​ണ ജോ​ലി​ക​ൾ ന​ട​ത്തി ത​ട്ടി​പ്പി​നു​ള​ള ശ്ര​മം ന​ട​ത്തി​യ​താ​യും പ്ര​തി​ഷേ​ധ​ക്കാ​ർ ആ​രോ​പി​ക്കു​ന്നു.

ഇ​തി​നി​ടെ ജി​ല്ലാ​ക​ള​ക്ട​ർ പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ടു. തു​ട​ർ​ന്ന് പി​ഡ​ബ്ല്യു​ഡി എ​എ​ക്സ്ഇ കെ. ​പ്രേ​മാ​ന​ന്ദ​ൻ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി പ്ര​തി​ഷേ​ധ​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും തൃ​പ്തി​ക​ര​മാ​യ മ​റു​പ​ടി ല​ഭി​ച്ചി​ല്ല. തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ചി​ഫ് എ​ൻ​ജി​നീ​യ​റു​ടെ കാ​ര്യാ​ല​യ​വു​മാ​യി പ്ര​തി​ഷേ​ധ​ക്കാ​ർ ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ച്ച് ഇ​ന്ന് മ​റു​പ​ടി അ​റി​യാ​ക്കാ​മെ​ന്ന് സി​ഇ അ​റി​യി​ച്ച​താ​യി പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​ഞ്ഞു.