സ​ഹോ​ദ​ര​ങ്ങ​ൾ ത​മ്മി​ൽ അ​ങ്കം ?
Saturday, March 6, 2021 11:36 PM IST
ഇ​ക്കു​റി പീ​രു​മേ​ട്ടി​ൽ സ​ഹോ​ദ​ര​മ​ക്ക​ൾ ത​മ്മി​ലു​ള്ള അ​ങ്ക​ത്തി​നു ക​ള​മൊ​രു​ങ്ങു​ന്നു. മു​ൻ എം​എ​ൽ​എ കെ.​കെ. തോ​മ​സി​ന്‍റെ മ​ക​ൻ അ​ഡ്വ. സി​റി​യ​ക് തോ​മ​സ് യു​ഡി​എ​ഫി​നു​വേ​ണ്ടി​യും കെ.​കെ. തോ​മ​സി​ന്‍റെ ജ്യേ​ഷ്ഠ​സ​ഹോ​ദ​ര പു​ത്ര​ൻ സി​പി​ഐ​യി​ലെ ജോ​സ് ഫി​ലി​പ്പ് എ​ൽ​ഡി​എ​ഫി​നു വേ​ണ്ടി​യും ക​ള​ത്തി​ലി​റ​ങ്ങി​യേ​ക്കും.

ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന സി​പി​ഐ മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ൽ പ​ങ്കെ​ടു​ത്ത 43 പേ​രി​ൽ 32 പേ​രും ഒ​ന്നാം​പേ​രു​കാ​ര​നാ​യി ജോ​സ് ഫി​ലി​പ്പി​നെ​യാ​ണ് നി​ർ​ദേ​ശി​ച്ച​ത്. സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​മാ​ണ് ജോ​സ് ഫി​ലി​പ്. ജി​ല്ലാ ക​മ്മി​റ്റി​യും സം​സ്ഥാ​ന ക​മ്മി​റ്റി​യും അം​ഗീ​ക​രി​ച്ചാ​ൽ ജോ​സ് ഫി​ലി​പ്പാ​കും പീ​രു​മേ​ട് മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.

സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ശി​വ​രാ​മ​ൻ, എ​ഐ​ടി​യു​സി നേ​താ​വ് വാ​ഴൂ​ർ സോ​മ​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ളും സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്.