സ്വീ​പ് വോ​ട്ടുവ​ണ്ടി പ​ര്യ​ട​നം ആ​രം​ഭി​ച്ചു
Saturday, March 6, 2021 11:36 PM IST
ഇ​ടു​ക്കി: നാ​ടി​നാ​യ് നാ​ളേ​ക്കാ​യ് ന​മ്മു​ടെ വോ​ട്ട് എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി സ്വീ​പ് വോ​ട്ടുവ​ണ്ടി ജി​ല്ല​യി​ൽ പ​ര്യ​ട​നം ആ​രം​ഭി​ച്ചു. ക​ള​ക്ട​റേ​റ്റി​ൽ ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ വോ​ട്ടു​വ​ണ്ടി​യു​ടെ പ​ര്യ​ട​നം ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ജ​നാ​ധി​പ​ത്യ​ത്തി​ൽ സ​മ്മ​തി​ദാ​നാ​വ​കാ​ശ​ത്തി​ന്‍റെ പ്ര​ധാ​ന്യം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​നു ജി​ല്ല​യി​ലെ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും സ്വീ​പ് വോ​ട്ടുവ​ണ്ടി പ​ര്യ​ട​നം ന​ട​ത്തു​മെ​ന്നും എ​ല്ലാ​വ​രും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി വോ​ട്ടിം​ഗ് പ്ര​ക്രി​യ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എ​ൻ.​ആ​ർ. വൃ​ന്ദാ​ദേ​വി, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ എ​ൻ.​സ​തീ​ഷ് കു​മാ​ർ, ഹു​സൂ​ർ ശി​ര​സ്ത​ദാ​ർ, മി​നി ജോ​ണ്‍ ക​ള​ക്ട​റേ​റ്റ് ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.