ഇ​ടു​ക്കി​യെ വ​ന​വ​ത്ക​രി​ക്കാ​നു​ള്ള അ​ജ​ണ്ട അ​നു​വ​ദി​ക്കി​ല്ല: കേ​ര​ള കോ​ണ്‍​ഗ്ര​സ് -ജോ​സ​ഫ്
Saturday, March 6, 2021 11:36 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി​യെ വ​ന​വ​ത്ക​രി​ക്കാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ ര​ഹ​സ്യ അ​ജ​ണ്ട ന​ട​പ്പാ​ക്കാ​ൻ സ​മ്മ​തി​ക്കി​ല്ലെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -ജോ​സ​ഫ് ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി മു​ന്ന​റി​യി​പ്പു​ന​ൽ​കി.

1964-ലെ​യും 93-ലെ​യും ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്താ​ത്ത​തി​നാ​ൽ ജി​ല്ല​യി​ലെ മു​ഴു​വ​ൻ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. പു​തി​യ ക​ട​ക​ൾ വ​യ്ക്കാ​നോ നി​ല​വി​ലു​ള്ള ക​ട​ക​ളു​ടെ ലോ​ണ്‍ പു​തു​ക്കിയെ ടു​ക്കു​ന്ന​തി​നോ സാ​ധി​ക്കാ​ത്ത ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

ജി​ല്ല​യി​ലെ സി​എ​ച്ച്ആ​ർ ഭൂ​മി​യി​ലും നി​ർ​ത്തി​വ​ച്ചി​രി​ക്കു​ന്ന റീ​സ​ർ​വേ വ​നം​വ​കു​പ്പ് ആ​രം​ഭി​ച്ചു. ഇ​തു​മൂ​ലം കൃ​ഷി​ക്കാ​ർ​ക്ക് ഭൂ​മി​യി​ൽ പ​ണി​യെ​ടു​ക്കു​ന്ന​തി​നോ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ജീ​വി​ക്കാ​നോ ക​ഴി​യു​ന്നി​ല്ല. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യ​വും ബാ​ങ്കു​ക​ളു​ടെ ജ​പ്തി ന​ട​പ​ടി​ക​ളും കാ​ർ​ഷി​ക ഉ​ത്​പ​ന്ന​ങ്ങ​ളു​ടെ വി​ല​ത്ത​ക​ർ​ച്ച​യും​മൂ​ലം പ്രതിസന്ധിയിലായ ഇ​ടു​ക്കി​യി​ലെ കർഷകരു​ടെ അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ ഗു​രു​ത​ര​മാ​യ വീ​ഴ്ച വ​രു​ത്തി​യ ഇ​ട​തു സ​ർ​ക്കാ​രി​നു ജ​ന​ങ്ങ​ൾ മാ​പ്പു​ന​ൽ​കി​ല്ലെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

സ​ർ​ക്കാ​രി​ന്‍റെ തെ​റ്റാ​യ ന​ട​പ​ടി​ക​ൾ​ക്കെ​തിരേ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ന​ട്ടു​ച്ച​നേ​ര​ത്ത് തി​രി​ക​ൾ കൊ​ളു​ത്തി ചെ​റു​തോ​ണി ടൗ​ണി​ൽ സ​മ​ര​പ്ര​ഖ്യാ​പ​നം ന​ട​ത്തി.പാ​ർ​ട്ടി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​ച്ചു​ക​രോ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ത്തി​യ സ​മ​രം പാ​ർ​ട്ടി ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം ഫ്രാ​ൻ​സി​സ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം​ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ്, മാ​ത്യു സ്റ്റീ​ഫ​ൻ, തോ​മ​സ് പെ​രു​മ​ന, എ​ബി തോ​മ​സ്, ഫി​ലി​പ്പ് മ​ല​യാ​റ്റ്, എം.​ജെ. കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​ക​ട​ന​ത്തി​ന് റെ​നി മാ​ണി, ബെ​ന്നി പു​തു​പ്പാ​ടി, മാ​ത്യു പു​ല്ല​ൻ​കു​ന്നേ​ൽ, ജോ​യി കു​റു​ക്ക​ച്ചി​റ, സ​ണ്ണി പു​ൽ​കു​ന്ന​ൽ, കെ.​കെ. വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.