തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​സ്ഥി​തിസൗ​ഹൃ​ദ​മാ​ക്ക​ണം
Saturday, March 6, 2021 11:36 PM IST
ഇ​ടു​ക്കി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യി ന​ട​ത്തു​ന്ന​തി​ന് നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. പി​വി​സി ഫ്ള​ക്സു​ക​ൾ, ബാ​ന​റു​ക​ൾ, ബോ​ർ​ഡു​ക​ൾ, പ്ലാ​സ്റ്റി​ക് കൊ​ടി​തോ​ര​ണ​ങ്ങ​ൾ എ​ന്നി​വ സ്ഥാ​നാ​ർ​ഥി​ക​ളും രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളും പ്ര​ചാ​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്ക​രു​ത്. പി​വി​സി, പ്ലാ​സ്റ്റി​ക് ക​ല​ർ​ന്ന കൊ​റി​യ​ൻ ക്ലോ​ത്ത്, നൈ​ലോ​ണ്‍, പോ​ളി​സ്റ്റ​ർ, പോ​ളി​സ്റ്റ​ർ കൊ​ണ്ടു​ള്ള തു​ണി തു​ട​ങ്ങി പ്ലാ​സ്റ്റി​ക്കി​ന്‍റെ അം​ശ​മോ പ്ലാ​സ്റ്റി​ക് കോ​ട്ടിം​ഗോ ഉ​ള്ള പു​ന​ചം​ക്ര​മ​ണ സാ​ധ്യ​മ​ല്ലാ​ത്ത ബാ​ന​ർ, ബോ​ർ​ഡു​ക​ൾ തു​ട​ങ്ങി​യ എ​ല്ലാ​ത്ത​രം സാ​മ​ഗ്രി​ക​ളു​ടെ​യും ഉ​പ​യോ​ഗം ഒ​ഴി​വാ​ക്ക​ണം. കോ​ട്ട​ൻ തു​ണി, പേ​പ്പ​ർ, പോ​ളി എ​ത്തി​ലി​ൻ തു​ട​ങ്ങി​യ പു​ന​രു​പ​യോ​ഗ പു​ന:​ചം​ക്ര​മ​ണ സാ​ധ്യ​മാ​യ വ​സ്തു​ക്ക​ളു​പ​യോ​ഗി​ച്ച് അ​ച്ച​ടി​ക്കു​ന്ന ബാ​ന​റു​ക​ളോ ബോ​ർ​ഡു​ക​ളോ മാ​ത്ര​മേ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടു​ള്ളൂ. ഇ​ത്ത​രം മെ​റ്റീ​രി​യ​ൽ പ്രി​ന്‍റ് ചെ​യ്യു​ന്പോ​ൾ റീ​സൈ​ക്ല​ബി​ൾ, പി​വി​സി ഫ്രീ ​എ​ന്ന ലോ​ഗോ​യും ഉ​പ​യോ​ഗം അ​വ​സാ​നി​ക്കു​ന്ന തീ​യ​തി​യും പ്രി​ന്‍റ് ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രും ന​ന്പ​രും നി​ർ​ബ​ന്ധ​മാ​യും പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും ജി​ല്ലാ വ​ര​ണാ​ധി​കാ​രി നി​ർ​ദേ​ശി​ച്ചു.