പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വാ​ക്സി​ൻ 35 സ്ഥാ​പ​ന​ങ്ങ​ളി​ൽ
Saturday, March 6, 2021 11:35 PM IST
തൊ​ടു​പു​ഴ: പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ജി​ല്ല​യി​ൽ 35 സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​രം​ഭി​ച്ചു. 26 സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും ഒ​ൻ​പ​ത് സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലും വാ​ക്സി​നേ​ഷ​നു​ള്ള സൗ​ക​ര്യം സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

നി​ല​വി​ൽ അ​റു​പ​ത് വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്കും 45 നും 59 ​നും ഇ​ട​യി​ൽ ഗു​രു​ത​ര രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്കു​മാ​ണ് ഇ​പ്പോ​ൾ ഈ ​സേ​വ​നം ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. വാ​ക്സി​നേ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നാ​യി മു​ൻ​കൂ​ട്ടി ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്ത​ണം. www.cowin.gov.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ച്ച് register yourself എ​ന്ന ലി​ങ്ക് തെ​ര​ഞ്ഞെ​ടു​ക്ക​ണം. വി​ൻ​ഡോ​യി​ൽ മൊ​ബൈ​ൽ ന​ന്പ​ർ ന​ൽ​കി ല​ഭി​ക്കു​ന്ന ഒ​ടി​പി വ​ഴി ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ന്പോ​ൾ ഫോ​ട്ടോ പ​തി​ച്ച ഏ​തെ​ങ്കി​ലും തി​രി​ച്ച​റി​യ​ൽ രേ​ഖ​യി​ലെ വി​വ​ര​ങ്ങ​ളും വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളും ന​ൽ​ക​ണം. തു​ട​ർ​ന്ന് വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​വും, തീ​യ​തി​യും, സ​മ​യ​വും തെ​ര​ഞ്ഞെ​ടു​ക്ക​ണം.

സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യം അ​താ​ത് വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ളി​ച്ച് ഉ​റ​പ്പ് വ​രു​ത്തി​യ​തി​നു​ശേ​ഷം അ​വി​ടെ​യെ​ത്ത​ണം. സ്പോ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്ത് വാ​ക്സി​ൻ എ​ടു​ക്കാ​നാ​യി പോ​കു​ന്പോ​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ രേ​ഖ ( ആ​ധാ​ർ) ക​രു​ത​ണം.

രോ​ഗ​ബാ​ധി​ത​രാ​യ 45 നും 59 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ വാ​ക്സി​ൻ എ​ടു​ക്കാ​ൻ എ​ത്തു​ന്പോ​ൾ നി​ശ്ചി​ത മാ​ത്യ​ക​യി​ലു​ള്ള മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം. ടോ​ൾ​ഫ്രീ ന​ന്പ​ർ 1800 4255 640.