മ​ഴ​ക്കാ​ല​പൂ​ർ​വ ശുചീ​ക​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ തീ​രു​മാ​നം
Saturday, March 6, 2021 11:35 PM IST
ഇ​ടു​ക്കി: പ​ക​ർ​ച്ച വ്യാ​ധി​ക​ളും ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ളും ത​ട​യു​ന്ന​തി​നാ​യി ജി​ല്ല​യി​ൽ ന​ട​ന്നു​വ​രു​ന്ന മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യി കോ​ർ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നാ​ണ് തീ​രു​മാ​നം.
വീ​ട്, സ്ഥാ​പ​ന​ങ്ങ​ൾ, പൊ​തു​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ മാ​ലി​ന്യ മു​ക്ത​മാ​ക്കു​ക, ആ​രോ​ഗ്യ സു​ര​ക്ഷ​യ്ക്കും പ​രി​സ്ഥി​തി​ക്കും ദോ​ഷ​ക​ര​മാ​കു​ന്ന ത​ര​ത്തി​ൽ മാ​ലി​ന്യം ക​ത്തി​ക്കു​ന്ന​തി​നും വ​ലി​ച്ചെ​റി​യു​ന്ന​തി​നു​മെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കും. പൊ​തു പ​രി​പാ​ടി​ക​ളി​ലും യോ​ഗ​ങ്ങ​ളി​ലും ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കും. ഹ​രി​ത ക​ർ​മ​സേ​ന​യെ ഉ​പ​യോ​ഗി​ച്ച് വീ​ടു​ക​ളി​ൽ വാ​തി​ൽ​പ്പ​ടി ശേ​ഖ​ര​ണം ന​ട​ത്തും.

മു​ന്നൊ​രു​ക്ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബ​ന്ധ​പ്പെ​ട്ട മെം​ബ​ർ, കൗ​ണ്‍​സി​ല​ർ ചെ​യ​ർ​മാ​നും ആ​രോ​ഗ്യ വ​കു​പ്പ് ഫീ​ൽ​ഡ് സ്റ്റാ​ഫ് ക​ണ്‍​വീ​ന​റു​മാ​യി​ട്ടു​ള്ള വാ​ർ​ഡ് ത​ല ആ​രോ​ഗ്യ ശു​ചി​ത്വ പോ​ഷ​ക സ​മി​തി യോ​ഗം ചേ​രും. ഓ​രോ വാ​ർ​ഡി​ലും 50 വീ​ടു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ക്ല​സ്റ്റ​റു​ക​ൾ രൂ​പീ​ക​രി​ക്കും. ക്ല​സ്റ്റ​റു​ക​ളി​ൽ ശു​ചി​ത്വ സ്ക്വാ​ഡു​ക​ൾ രൂ​പീ​ക​രി​ക്കും. ശു​ചി​ത്വ മാ​പ്പിം​ഗ് ന​ട​ത്തു​ക, കൊ​തു​ക് വ​ള​രാ​ൻ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ൾ, ഓ​ട​ക​ൾ, കാ​ന​ക​ൾ എ​ന്നി​വ വൃ​ത്തി​യാ​ക്കും. ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സം ഡ്രൈ​ഡേ ആ​ച​രി​ക്കു​ക, മാ​ലി​ന്യ​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ക എ​ന്നി​വ​യാ​ണ് മു​ഖ്യ​മാ​യും ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

പ്ലാ​സ്റ്റി​ക് കാ​രി ബാ​ഗു​ക​ളു​ടെ നി​രോ​ധ​നം ക​ർ​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ​ത​ല മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​മാ​ലി, തൊ​ടു​പു​ഴ, മൂ​ന്നാ​ർ, ക​ട്ട​പ്പ​ന, നെ​ടു​ങ്ക​ണ്ടം, ടൗ​ണു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 165 കി​ലോ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.

തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ജി​ല്ല​യി​ൽ ആ​ക​മാ​നം ഒ​രു ദി​വ​സം ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നും തീ​രു​മാ​നി​ച്ചു, വ​ഴി​യോ​ര ഭ​ക്ഷ​ണ​ശാ​ല​യി​ൽ വി​ൽ​ക്കു​ന്ന ശീ​ത​ള പാ​നീ​യ​ങ്ങ​ളു​ടെ​യും ആ​ഹാ​ര സാ​ധ​ന​ങ്ങ​ളു​ടെ​യും ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന് ഭ​ക്ഷ്യ സു​ര​ക്ഷ വ​കു​പ്പി​നെ ചു​മ​ല​ത​പ്പെ​ടു​ത്തി, ഫ്ള​ക്സ് നി​രോ​ധ​നം ക​ർ​ശ​ന​മാ​ക്കാ​ൻ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ക​ള​ക്ട​ർ നി​ർ​ദ്ദേ​ശം ന​ൽ​കി, വാ​ർ​ഡ്ത​ല സാ​നി​റ്റേ​ഷ​ൻ സ​മി​തി​ക്ക് അ​നു​വ​ദി​ക്കു​ന്ന 25,000 രൂ​പ ഫ​ല​പ്ര​ദ​മാ​യി വി​നി​യോ​ഗി​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ. ​വി.​കു​ര്യാ​ക്കോ​സ്, എ​ൻ​എ​ച്ച്എം പി​ആ​ർ​ഒ ബി​ബി​ൻ ബേ​ബി, മെ​ഡി​ക്ക​ൽ ഓ​ഫീ​സ് അ​സി ഗ്രേ​ഡ്1 കെ. ​വൈ ജോ​ണ്‍​സ​ണ്‍, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​പി.​കെ.​സു​ഷ​മ , ഡി​എം​ഒ (ഐ​എ​സ്എം), ഡോ. ​കെ.​പി.​ശു​ഭ , ഡി​വൈ​എ​സ്പി നി​ഷാ​ദ്മോ​ൻ, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ എ​ൻ. സ​തീ​ഷ് കു​മാ​ർ, ടി.​എ​സ്.​റെ​ജി കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.