തേ​ക്ക​ടി - ച​ക്കു​പ​ള്ളം ശു​ദ്ധ​ജ​ല പ​ദ്ധ​തി പ്ര​യോ​ജ​ന ര​ഹി​ത​മാ​യെ​ന്ന്
Friday, March 5, 2021 10:30 PM IST
ക​ട്ട​പ്പ​ന: തേ​ക്ക​ടി - ച​ക്കു​പ​ള്ളം ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി പ്ര​യോ​ജ​ന​ര​ഹി​ത​മാ​യെ​ന്ന് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി കു​ഴി​ക്കാ​ട്ട് ആ​രോ​പി​ച്ചു.
ച​ക്കു​പ​ള്ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ പ​തി​ന​ഞ്ച് വാ​ർ​ഡു​ക​ളി​ലും കു​മ​ളി, വ​ണ്ട​ൻ​മേ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഭാ​ഗി​ക​മാ​യും വെ​ള്ളം എ​ത്തി​ക്കാ​ൻ കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച പ​ദ്ധ​തി​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും അ​നാ​സ്ഥ​മൂ​ലം വ​ർ​ഷ​ങ്ങ​ളാ​യി പ്ര​യോ​ജ​ന​ര​ഹി​ത​മാ​യി കി​ട​ക്കു​ന്ന​ത്.
248 പൊ​തു ടാ​പ്പു​ക​ളി​ൽ വെ​ള്ളം എ​ത്തി​യി​രു​ന്ന സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ 30-ൽ​താ​ഴെ ടാ​പ്പു​ക​ളി​ലേ വെ​ള്ളം എ​ത്തു​ന്നു​ള്ളൂ.
വേ​ന​ൽ ക​ന​ക്കു​ന്പോ​ൾ തേ​ക്ക​ടി വെ​ള്ള​ത്തെ മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ ച​ക്കു​പ​ള്ളം പ​ഞ്ചാ​യ​ത്തി​ൽ ത​ന്നെ​യു​ണ്ട്.
പ്ര​ധാ​ന വി​ത​ര​ണ ടാ​ങ്ക് ഒ​ട്ട​ക​ത്ത​ല​മേ​ട്ടി​ലും ര​ണ്ടാ​മ​ത്തേ​ത് അ​ണ​ക്ക​ര ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ളി​ന് അ​ടു​ത്താ​യി സ്ഥാ​പി​ച്ച ടാ​ങ്കു​മാ​ണ്.
ആ​ന​വി​ലാ​സം മേ​ഖ​ല​യ്ക്ക് വേ​റെ​യും ടാ​ങ്കു​ണ്ട്. ഇ​തി​ൽ ഒ​ന്നി​ലും വ​ർ​ഷ​ങ്ങ​ളാ​യി വെ​ള്ളം എ​ത്തു​ന്നി​ല്ല.
അ​ണ​ക്ക​ര, ചെ​ല്ലാ​ർ​കോ​വി​ൽ, കു​ങ്കി​രി​പ്പെ​ട്ടി, ഉ​ദ​യ​ഗി​രി, വ​ലി​യ​പാ​റ, മേ​നോ​ൻ​മേ​ട്, മാ​ങ്ക​വ​ല, സു​ൽ​ത്താ​ൻ​ക​ട ഉ​ൾ​പ്പ​ടെ ഒ​രു​സ്ഥ​ല​ത്തും വെ​ള്ളം എ​ത്തു​ന്നി​ല്ല. നാ​ടി​നു പ്ര​യോ​ജ​ന​മി​ല്ലാ​ത്ത പ​ദ്ധ​തി​ക്ക് ഓ​രോ ടാ​പ്പി​നും പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നും വാ​ട്ട​ർ അ​ഥോ​റി​റ്റി ക​രം പി​രി​ക്കു​ന്നു​മു​ണ്ട്. ജ​ന​ങ്ങ​ൾ ഹൗ​സ് ക​ണ​ക്ഷ​ൻ എ​ടു​ക്കാ​ൻ ത​യാ​റാ​ണെ​ങ്കി​ലും ക​ണ​ക്ഷ​ൻ ന​ൽ​കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റ​ല്ല.
രൂ​ക്ഷ​മാ​യ വേ​ന​ൽ സ​മ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ങ്കി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സ് ഉ​പ​രോ​ധം ഉ​ൾ​പ്പ​ടെ​യു​ള്ള സ​മ​ര​മാ​ർ​ഗ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് ആ​ന്‍റ​ണി കു​ഴി​ക്കാ​ട്ട് അ​റി​യി​ച്ചു.