യു​ഡി​എ​ഫ് സം​ഘ​ർ​ഷം സൃ​ഷ്ടി​ക്കു​ന്നു: സി​പി​എം
Friday, March 5, 2021 10:29 PM IST
ചെ​റു​തോ​ണി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ട് വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫ് ആ​സൂ​ത്രി​ത​മാ​യ ക​ലാ​പം അ​ഴി​ച്ചു​വി​ടു​ക​യാ​ണെ​ന്ന് സി​പി​എം ഇ​ടു​ക്കി ഏ​രി​യാ ക​മ്മി​റ്റി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.
ക​ലാ​പ​കാ​രി​ക​ളാ​യ ഗു​ണ്ട​ക​ളും സാ​മൂ​ഹ്യ​വി​രു​ദ്ധ​രും മ​ണി​യാ​റ​ൻ​കു​ടി​യി​ൽ ത​ന്പ​ടി​ച്ചാ​ണ് സം​ഘ​ർ​ഷ​ത്തി​ന് നേ​തൃ​ത്വം​ന​ൽ​കു​ന്ന​ത്. പൈ​നാ​വ് - താ​ന്നി​ക​ണ്ടം - മ​ണി​യാ​റ​ൻ​കു​ടി അ​ശോ​ക​ക്ക​വ​ല റോ​ഡി​ന്‍റെ വി​ക​സ​നം ത​ട​യു​ക​യെ​ന്ന ഗൂ​ഢ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ​മ​രം ന​ട​ത്തു​ന്ന​ത്.
മ​ണി​യാ​റ​ൻ​കു​ടി​യി​ൽ പ്ലാ​ന്‍റ് പാ​ടി​ല്ലെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് ആ​ശ​ങ്ക​യു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ലാ​ന്‍റ് പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ന്നും സ​ർ​ക്കാ​ർ ക​രാ​റു​കാ​ര​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
ഇ​തി​നെ​തു​ട​ർ​ന്ന് പ്ലാ​ന്‍റ് പ​ഞ്ചാ​യ​ത്തി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കി​ല്ലെ​ന്ന് ക​രാ​റു​കാ​ര​ൻ വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​ക്ക് ക​ത്ത് ന​ൽ​കു​ക​യും ചെ​യ്തു.
എ​ന്നി​ട്ടും സ​മ​രം തു​ട​രു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. സ​മ​ര​ത്തി​ന്‍റെ മ​റ​വി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കാ​നു​ള​ള നീ​ക്ക​ത്തി​ൽ​നി​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ പി​ൻ​തി​രി​യ​ണ​മെ​ന്നും സി​പി​എം ഇ​ടു​ക്കി ഏ​രി​യാ​സെ​ക്ര​ട്ട​റി പി.​ബി. സ​ബീ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.