കോ​ണ്‍​ക്രീ​റ്റ് മി​ക്സ​റി​ൽ ട്ര​ക്ക് ഇ​ടി​ച്ച് റോ​ഡി​ൽ ഓ​യി​ൽ പ​ര​ന്നു
Friday, March 5, 2021 10:29 PM IST
ചെ​റു​തോ​ണി: കോ​ണ്‍​ക്രീ​റ്റ് മി​ക്സ​റി​ൽ ട്ര​ക്ക് ഇ​ടി​ച്ച് റോ​ഡി​ൽ​വീ​ണ ഓ​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ടു​ക്കി അ​ഗ്നി ശ​മ​ന സേ​ന​യും ചേ​ർ​ന്ന് ക​ഴു​കി വൃ​ത്തി​യാ​ക്കി അ​പ​ക​ടം ഒ​ഴി​വാ​ക്കി.
പാ​റേ​മാ​വ് ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്കു സ​മീ​പം ഹോ​ട്ട​ൽ മ​ഹാ​റാ​ണി​ക്കു​മു​ന്നി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് അ​പ​ക​ടം ന​ന്ന​ത്.
ഇ​വി​ടെ റോ​ഡു​പ​ണി ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന കോ​ണ്‍​ക്രീ​റ്റ് മി​ക്സ​റി​ലാ​ണ് ട്ര​ക്ക് ഇ​ടി​ച്ച​ത്. അ​പ​ക​ട​ത്തെ​തു​ട​ർ​ന്ന് വാ​ഹ​ന​ത്തി​ന്‍റെ ഹൈ​ഡ്രോ​ളി​ക്ക് ടാ​ങ്ക് പൊ​ട്ടു​ക​യും റോ​ഡി​ലേ​ക്ക് ഓ​യി​ൽ പ​ട​രു​ക​യു​മാ​യി​രു​ന്നു. റോ​ഡി​ൽ 20 മീ​റ്റ​റോ​ളം ഓ​യി​ൽ പ​ട​ർ​ന്നി​രു​ന്നു.
ഇ​ടു​ക്കി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡി​ന്‍റെ​യും ഇ​ടു​ക്കി ഫ​യ​ർ ഫോ​ഴ്സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ എ​ൻ​ജി​ൻ വാ​ട്ട​ർ ജെ​റ്റ് ഉ​പ​യോ​ഗി​ച്ച് ക​ഴു​കി വൃ​ത്തി​യാ​ക്കി അ​പ​ക​ടം ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു.
എം​വി​ഐ എ​സ്.​വി. സ​ന്തോ​ഷ്, സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ ബി​ജു പി. ​ജേ​ക്ക​ബ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​എം​വി​ഐ​മാ​രാ​യ എം. ​ദി​നേ​ശ് കു​മാ​ർ, പി.​ആ​ർ. രാം​ദേ​വ്, ഫ​യ​ർ ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ജെ​യിം​സ് തോ​മ​സ്, എ​സ്.​എം. സ​ജി​ൻ, കെ.​ആ​ർ. അ​നി​ൽ​കു​മാ​ർ, സു​നു ജോ​സ്, ഹോം ​ഗാ​ർ​ഡ് റോ​ജി എം. ​ജോ​ണ്‍, സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ളാ​യ അ​ല​ൻ, അ​ജ്മ​ൽ, നൗ​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ​ചേ​ർ​ന്നാ​ണ് റോ​ഡ് ക​ഴു​കി വൃ​ത്തി​യാ​ക്കി​യ​ത്.