മ​ണി​ക്കാ​രു മ​ണി​കെ​ട്ടും?
Friday, March 5, 2021 10:10 PM IST
ക​ട്ട​പ്പ​ന: ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി സി​റ്റിം​ഗ് മ​ന്തി എം.​എം. മ​ണി​ക്കാ​യി തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണം അ​നൗ​ദ്യോ​ഗി​ക​മാ​യി ആ​രം​ഭി​ച്ചെ​ങ്കി​ലും യു​ഡി​എ​ഫി​ൽ ചി​ത്രം തെ​ളി​ഞ്ഞി​ട്ടി​ല്ല.
ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 1109 വോ​ട്ടി​ന് എം.​എം. മ​ണി​യോ​ടു പ​രാ​ജ​യ​പ്പെ​ട്ട സേ​നാ​പ​തി വേ​ണു മ​ത്സ​രി​ച്ചേ​ക്കു​മെ​ന്നാ​ണ് ആ​ദ്യം മു​ത​ൽ കേ​ൾ​ക്കു​ന്ന​തെ​ങ്കി​ലും കെ​പി​സി​സി സെ​ക്ര​ട്ട​റി എം.​എ​ൻ. ഗോ​പി​യു​ടെ പേ​രും ഇ​പ്പോ​ൾ ഉ​യ​ർ​ന്നും കേ​ൾ​ക്കു​ന്നു​ണ്ട. ഡി​സി​സി പ്ര​സ​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​നി​ല്ലെ​ന്ന് ഇ​ന്ന​ലെ കോ​ണ്‍​ഗ്ര​സ് യോ​ഗ​ത്തി​ൽ അ​റി​യ​ച്ച​തോ​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യെ സം​ബ​ന്ധി​ച്ച് അ​വ്യ​ക്ത​ത തു​ട​രു​ക​യാ​ണ്. 1996ൽ ​ഇ​തേ മ​ണ്ഡ​ല​ത്തി​ൽ തോ​റ്റ മ​ണി​യെ നേ​രി​ടാ​ൻ ഇ​ന്ന് യു​ഡി​എ​ഫ് ര​ണ്ടു​ത​വ​ണ ആ​ലോ​ചി​ക്കു​ക​യാ​ണ്. മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ മ​ണ്ഡ​ല​ത്തി​ൽ മ​ണി ഉ​ണ്ടാ​ക്കി​യ സ്വാ​ധീ​ന​മാ​ണ് യു​ഡി​എ​ഫി​നെ ഗൗ​ര​വ​മാ​യി ചി​ന്ത​യി​ലാ​ഴ്ത്തു​ന്ന​ത്.
രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യി​ൽ സ്വാ​ധീ​ന​വും മ​ണ്ഡ​ല​ത്തോ​ടും ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ളോ​ടും അ​നു​കൂ​ല നി​ല​പാ​ടു സ്വീ​ക​രി​ച്ചാ​ൽ ത​ള്ളി​ക്ക​ള​യാ​ൻ അ​ത്ര എ​ളു​പ്പ​മ​ല്ലെ​ന്നു തെ​ളി​യി​ക്കു​ന്ന​താ​ണ് ഇ​ന്ന് എം.​എം. മ​ണി​ക്കു​ള്ള മ​ണ്ഡ​ല​ത്തി​ലെ സ്വാ​ധീ​നം. എം​എ​ൽ​എ ആ​യ​പ്പോ​ൾ മൂ​ക്ക​ത്തു വി​ര​ൽ വ​ച്ച​വ​രും മ​ന്ത്രി​യാ​യ​പ്പോ​ൾ ത​ല​യി​ൽ കൈ​വ​ച്ച​വ​രും ഇ​പ്പോ​ൾ അ​ത്ഭു​ത​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് മ​ണി​യാ​ശാ​ൻ ത​ന്നെ അ​ടു​ത്ത​കാ​ല​ത്തു പ​റ​ഞ്ഞി​രു​ന്നു. മ​ന്ത്രി​യു​ടെ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തി​യി​ട്ടു​ള്ള വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​ങ്ങ​ൾ പെ​ട്ടെ​ന്നു മ​റ​ക്കാ​നി​ട​യി​ല്ല. സി​പി​എം സെ​ക്ര​ട്ട​റി​യെ​ന്ന നി​ല​യി​ൽ ശീ​ലി​ച്ച ചി​ല സ്വ​ഭാ​വ സ​വി​ശേ​ത​ക​ൾ മാ​റ്റി​വ​ച്ചാ​ൽ മ​ണ്ഡ​ല​ത്തി​ലും ജി​ല്ല​യി​ലും എം.​എം. മ​ണി വി​ജ​യ​മാ​യി​രു​ന്നു എ​ന്ന് വി​ല​യി​രു​ത്തു​ന്ന​വ​രു​മു​ണ്ട.
ഈ ​പി​ൻ​ബ​ല​ത്തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് മ​ണി ആ​ശാ​ൻ മൂ​ന്നാം അ​ങ്ക​ത്തി​നു ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ​ത്തി​ൽ കാ​ര്യ​ങ്ങ​ൾ ന​ട​ക്ക​ണ​മെ​ങ്കി​ൽ നേ​തൃ​ത്വ​ത്തി​ൽ സ്വാ​ധീ​ന​വും നി​ല​പാ​ടു​ക​ളി​ൽ വ്യ​ക്ത​ത​യും വേ​ണ​മെ​ന്ന് എം.​എം. മ​ണി തെ​ളി​യി​ച്ചു.
ഹൈ​റേ​ഞ്ചി​ൽ കാ​ല​ങ്ങ​ൾ ഏ​റെ​യാ​യി ഇ​ല്ലാ​തി​രു​ന്ന​തും ഇ​തു​ത​ന്നെ​യാ​യി​രു​ന്നു. പാ​ർ​ട്ടി​യി​ലെ ഉ​ന്ന​ത​രു​ടെ ആ​ജ്ഞാ​നു​സ​ര​ണ​ക്കാ​ർ​ക്ക് ആ​വ​ശ്യ​ങ്ങ​ൾ നി​ർ​ബ​ന്ധി​ച്ചു വാ​ങ്ങാ​ൻ ക​ഴി​യാ​ത്ത​തി​ന്‍റെ പോ​രാ​ഴ്മ​ക​ൾ ഇ​ന്നും ഇ​ടു​ക്കി അ​ഭി​മു​ഖീ​ക​രി​ക്കു​ന്നു​ണ്ട. 1965ലും 1967​ലും മ​ണ്ഡ​ലം കാ​ത്ത കെ.​ടി. ജേ​ക്ക​ബും സി​പി​ഐ​ലെ ശ​ക്ത​നാ​യി​രു​ന്നെ​ന്നു പ​ല​രും സ​മ്മ​തി​ക്കു​ന്നു​ണ്ട.
ഹൈ​റേ​ഞ്ചി​ൽ ഉ​ദ്യോ​ഗ​സ്ഥ·ാ​ർ നി​ർ​ത്തി​വ​ച്ചി​രു​ന്ന പ​ട്ട​യ വി​ത​ര​ണം പു​ന​രാ​രം​ഭി​ച്ച കേ​ര​ള​ത്തി​ലെ ക​മ്മ്യൂ​ണി​സ്റ്റ് ആ​ശ​ൻ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന അ​വി​ഭ​ക്ത ക​മ്മ്യൂ​ണി​സ്റ്റു​പാ​ർ​ട്ടി​യു​ടെ കോ​ട്ട​യം ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കെ.​ടി. ജേ​ക്ക​ബ് ഹൈ​റേ​ഞ്ചി​ൽ നി​ര​വ​ധി സ്കൂ​ളു​ക​ൾ ആ​രം​ഭി​ക്കു​ക​യും വൈ​ദ്യു​തി എ​ത്തി​ക്കു​ക​യും ഒ​ക്കെ ചെ​യ്ത​താ​ണെ​ങ്കി​ലും 1970ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​യി​പ്പോ​യി. ഹൈ​റേ​ഞ്ചി​ൽ ആ​ദ്യ​മാ​യി​പ​ട്ട​യ​മേ​ള സം​ഘ​ടി​പ്പി​ച്ച് പ​ട്ട​യ​ത്തോ​ടൊ​പ്പം പൊ​തി​ച്ചോ​റും വ​ഴി​ച്ചി​ല​വും ന​ൽ​കി​യ സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​യും ദി​വാ​ൻ മ​ട്ടാ​ഞ്ചാ​രി​യി​ലേ​ക്കു നാ​ടു​ക​ട​ത്ത​പ്പെ​ട്ട​യാ​ളു​മാ​യ കെ.​ടി. ജേ​ക്ക​ബ് ഉ​ടും​ന്പ​ൻ​ചോ​ല​യി​ലെ പ​രാ​ജ​യ​ത്തോ​ടെ മ​ത്സ​ര​രം​ഗ​ത്തു​നി​ന്നും മാ​റി​യെ​ന്ന​ത് രാ​ഷ്ട്രീ​യ ച​രി​ത്രം.
അ​ന്ന് ജേ​ക്ക​ബ് ആ​ശാ​ൻ പ​രാ​ജ​യ​പ്പെ​ട്ട​തി​നു പി​ന്നി​ൽ മു​ന്ന​ണി രാ​ഷ്ടി​യ​ത്തി​ലെ മാ​റ്റം മ​റി​ച്ചി​ലു​ക​ളാ​യി​രു​ന്നു എ​ന്ന​ത് വാ​സ്ത​വ​വും.