ബാ​ങ്ക് ജീ​വ​ന​ക്കാ​ർ ധ​ർ​ണ ന​ട​ത്തി
Friday, March 5, 2021 10:04 PM IST
തൊ​ടു​പു​ഴ: അ​ഖി​ലേ​ന്ത്യാ ബാ​ങ്ക് പ​ണി​മു​ട​ക്കി​ന് മു​ന്നോ​ടി​യാ​യി ബാ​ങ്ക് ജീ​വ​ന​ക്കാ​ർ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ തൊ​ടു​പു​ഴ ടൗ​ണ്‍ ശാ​ഖ​ക്കു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.
പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളെ സ്വ​കാ​ര്യ​വ​ത്ക്ക​രി​ക്കാ​നു​ള്ള ന​യം റ​ദ്ദാ​ക്കു​ക, ജ​ന​വി​രു​ദ്ധ ബാ​ങ്കിം​ഗ് പ​രി​ഷ്കാ​ര​ങ്ങ​ൾ ഉ​പേ​ക്ഷി​ക്കു​ക, ജ​ന​കീ​യ ബാ​ങ്കിം​ഗ് സം​ര​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പ​ണി​മു​ട​ക്ക്. 15, 16 തീ​യ​തി​ക​ളി​ലാ​ണ് പ​ണി​മു​ട​ക്ക്.
യു​ണൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ൻ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ധ​ർ​ണ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഹാ​സ് പി. ​സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ കെ.​സ​ലിം കു​മാ​ർ, കെ.​എം. ബാ​ബു, ടി.​എം.​ ഹാ​ജി​റ, മാ​ത്യു ജോ​ർ​ജ്, ജി.​സു​മേ​ഷ്, എ​ൻ.​സ​നി​ൽ ബാ​ബു, കു​ര്യാ​ച്ച​ൻ മ​ന​യാ​നി, എ.​എ​സ്.​അ​നി​ൽ, എ​ബി​ൻ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.