സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം
Thursday, March 4, 2021 10:24 PM IST
തൊ​ടു​പു​ഴ:​ആ​ദ്യ​പ​രി​ഗ​ണ​ന വി​ജ​യ യാ​ത്ര​യ്ക്ക്. യാ​ത്ര തീ​രു​ന്ന​തോ​ടെ ജി​ല്ല​യി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ളെ ഞൊ​ടി​യി​ട​യി​ൽ തീ​രു​മാ​നി​ക്കു​മെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​അ​ജി പ​റ​ഞ്ഞു.
സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ ന​യി​ക്കു​ന്ന വി​ജ​യ യാ​ത്ര​യു​ടെ തി​ര​ക്കി​ലാ​ണ് സം​സ്ഥാ​ന-​ജി​ല്ലാ നേ​താ​ക്ക​ൾ.​ ഈ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളെ സം​ബ​ന്ധി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ വൈ​കു​ന്ന​ത്.​ അ​തേ സ​മ​യം ജി​ല്ലാ നേ​താ​ക്ക​ൾ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യു​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ഴെ​ത​ട്ടി​ലു​ള്ള നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​വ​രി​ക​യാ​ണ്.
ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ൽ ര​ണ്ടി​ട​ത്ത് ബി​ജെ​പി​യും മൂ​ന്നി​ട​ത്ത് ബി​ഡി​ജെഎ​സ് സ്ഥാ​നാ​ർ​ഥി​ക​ളു​മാ​ണ് മ​ൽ​സ​രി​ച്ച​ത്.​ തൊ​ടു​പു​ഴ, ഇ​ടു​ക്കി, ഉ​ടു​ന്പ​ൻ​ചോ​ല മ​ണ്ഡ​ല​ങ്ങ​ൾ ബി​ഡി​ജെഎ​സി നും ദേ​വി​കു​ളം പീ​രു​മേ​ട് സീ​റ്റു​ക​ൾ ബി​ജെ​പി​ക്കു​മാ​യി​രു​ന്നു. ഇ​ത്ത​വ​ണ​യും ഇ​തേ സീ​റ്റു​ക​ളി​ൽ ത​ന്നെ ബി​ഡി​ജെഎ​സും ബി​ജെ​പി​യും മ​ത്സ​രി​ക്കാ​നാ​ണ് സാ​ധ്യ​ത.​
ബി​ജെ​പി​ക്ക് സം​സ്ഥാ​ന​ത്ത് വി​ജ​യ​സാ​ധ്യ​ത​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളു​ടെ ക​ണ​ക്കി​ൽ ജി​ല്ല​യി​ൽ നി​ന്നു​ള്ള മ​ണ്ഡ​ല​ങ്ങ​ൾ ഇ​ല്ലെ​ങ്കി​ലും വോ​ട്ടിം​ഗ് ശ​ത​മാ​നം ഉ​യ​ർ​ത്തി ക​രു​ത്ത് തെ​ളി​യി​ക്കാ​നാ​ണ് എ​ൻ​ഡി​എ​യു​ടെ ശ്ര​മം.