ടാ​ർ മി​ക്സിം​ഗ് പ്ലാ​ന്‍റി​നെ​തി​രെ സി​പി​ഐ​യും വ്യാ​പാ​രി​ക​ളും
Thursday, March 4, 2021 10:24 PM IST
ചെ​റു​തോ​ണി: മ​ണി​യാ​റ​ൻ​കു​ടി​യി​ലെ അ​ന​ധി​കൃ​ത ടാ​ർ മി​ക്സിം​ഗ് പ്ലാ​ന്‍റി​നെ​തി​രെ ജ​ന​കീ​യ സ​മ​തി ന​ട​ത്തി​വ​രു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി​യും സി​പി​ഐ​യും രം​ഗ​ത്ത്. യു​ഡി​എ​ഫും ബി​ജെ​പി​യും സ​മ​ര​സ​മി​തി​ക്കൊ​പ്പം തു​ട​ക്കം​മു​ത​ലു​ണ്ടാ​യി​രു​ന്നു.
ആ​ദി​വാ​സി​ക​ളും പി​ന്നോ​ക്ക​ക്കാ​രും തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ഈ ​പ്ര​ദേ​ശ​ത്ത് ഈ ​പ്ലാ​ന്‍റ് വ​ന്നാ​ൽ ഗു​രു​ത​ര​മാ​യ ആ​ര്യോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും വ​ര​ൾ​ച്ച​യും ഉ​ണ്ടാ​വും. നാ​ടി​ന് ഗു​രു​ത​ര​മാ​യ ഭ​വി​ഷ​ത്ത് വ​രു​ത്തു​ന്ന പ്ലാ​ന്‍റി​നെ​തി​രെ ന​ട​ക്കു​ന്ന സ​മ​രം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കാ​ൻ ഒ​രു ബ​ഹു​ജ​ന സം​ഘ​ട​ന​ക​ൾ​ക്കും ക​ഴി​യി​ല്ല. പ്ലാ​ന്‍റ് പൊ​ളി​ച്ചു മാ​റ്റു​ന്ന​തു​വ​രെ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മ​ണി​യാ​റ​ൻ​കു​ടി യൂ​ണി​റ്റും ജ​ന​കീ​യ സ​മി​തി​ക്കൊ​പ്പ​മു​ണ്ടാ​കു​മെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.
പ്ര​സി​ഡ​ന്‍റ് സി​ബി ത​ക​ര​പ്പി​ള്ളി​ൽ, ത​ങ്ക​ച്ച​ൻ പു​ത്ത​ൻ​പു​ര, അ​വി​രാ​ച്ച​ൻ കൂ​നം​മാ​ക്ക​ൽ, സി​ജി ക​ള​പ്പു​ര​ക്ക​ൽ, വി​ജ​യ​ൻ പ​ഴ​പ്ലാ​ക്ക​ൽ, അ​നി​ൽ പു​തു​ക്കാ​ളി, ഉ​ണ്ണി പ​ഴ​പ്ലാ​ക്ക​ൽ, ജോ​ഷി കു​ന്നേ​ൽ, അ​മ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.