ആ​മ​പ്പാ​റ​യി​ലെ സൗ​ര​വി​ഭ​വ പ​ഠ​ന​കേ​ന്ദ്രം പൂ​ർ​ത്തി​യാ​യി
Thursday, March 4, 2021 10:24 PM IST
നെ​ടു​ങ്ക​ണ്ടം: രാ​മ​ക്ക​ൽ​മെ​ട്ട് ആ​മ​പ്പാ​റ​യി​ൽ സം​സ്ഥാ​ന​ത്തെ നാ​ലാ​മ​ത്തെ സൗ​ര​വി​ഭ​വ പ​ഠ​ന​കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. അ​ന്ത​രീ​ക്ഷ​ത്തി​ലെ മാ​റ്റ​ങ്ങ​ൾ ക​ണ്ടെ​ത്താ​നും പ​ഠ​ന​വി​ധേ​യ​മാ​ക്കാ​നു​മാ​ണ് അ​ന​ർ​ട്ടും കേ​ന്ദ്ര സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​സ്റ്റ്യൂ​ട്ട് ഓ​ഫ് വി​ൻ​ഡ് എ​ന​ർ​ജി​യും സം​യു​ക്ത​മാ​യി സൗ​ര​വി​ഭ​വ പ​ഠ​ന​കേ​ന്ദ്രം സ്ഥാ​പി​ച്ച​ത്.

അ​ന്ത​രീ​ക്ഷ​ത്തി​ലെ ഈ​ർ​പ്പം, താ​പ​നി​ല, കാ​റ്റി​ന്‍റെ ശ​ക്തി എ​ന്നി​വ​യാ​ണ് 24 മ​ണി​ക്കൂ​റും പ​ഠ​ന​കേ​ന്ദ്ര​ത്തി​ലൂ​ടെ നി​രീ​ക്ഷി​ക്കു​ന്ന​ത്. അ​ന്ത​രീ​ക്ഷ​ത്തി​ലെ ഒ​രോ മാ​റ്റ​ങ്ങ​ളും തി​രു​വ​ന​ന്ത​പു​ര​ത്തെ അ​ന​ർ​ട്ടി​ന്‍റെ ആ​സ്ഥാ​ന​ത്തും നാ​ഷ​ന​ൽ ഇ​ൻ​സി​സ്റ്റൂ​ട്ട് ഓ​ഫ് വി​ൻ​ഡ് എ​ന​ർ​ജി​യു​ടെ ചെ​ന്നൈ​യി​ലെ ഓ​ഫി​സി​ലും ഒ​രോ മി​നി​ട്ടി​ലും ല​ഭി​ക്കും.

കാ​റ്റി​ൽ​നി​ന്നും സൗ​രോ​ർ​ജ​ത്തി​ൽ​നി​ന്നും വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന അ​ന​ർ​ട്ടി​ന്‍റെ വ​ൻ​കി​ട പ്രോ​ജ​ക്ടു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള സ്ഥ​ല​ത്തു​മാ​ത്ര​മാ​ണ് സൗ​ര​വി​ഭ​വ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​ത്. പാ​ല​ക്കാ​ട്, ആ​ല​പ്പു​ഴ, ക​ണ്ണു​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ന​ർ​ട്ടി​നു സൗ​ര​വി​ഭ​വ​പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളു​ണ്ട്.

കാ​റ്റി​ൽ​നി​ന്നും സൗ​രോ​ർ​ജ​ത്തി​ൽ​നി​ന്നും ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന വൈ​ദ്യു​തി​യു​ടെ അ​ള​വ് മു​ൻ​കൂ​ട്ടി ക​ണ്ടെ​ത്താ​നും പ​വ​ർ ലൈ​നി​ലേ​ക്ക് എ​ത്ര​മാ​ത്രം സ​പ്ലൈ ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്നും സൗ​ര​വി​ഭ​വ പ​ഠ​ന​കേ​ന്ദ്രം വ​ഴി അ​ന​ർ​ട്ടി​നു മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യും. 50 ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി ചെ​ല​വ​ഴി​ച്ച​ത്.

രാ​മ​ക്ക​ൽ​മെ​ട്ട് ആ​മ​പ്പാ​റ​യി​ൽ മൂ​ന്ന് മെ​ഗ​വാ​ട്ടി​ന്‍റെ വൈ​ദ്യു​ത ഉ​ൽ​പാ​ദ​ന പ​ദ്ധ​തി​യാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. കാ​റ്റി​ൽ​നി​ന്നും സൗ​രോ​ർ​ജ​ത്തി​ൽ നി​ന്നു​മാ​ണ് വൈ​ദ്യു​ത ഉ​ൽ​പാ​ദ​നം ല​ക്ഷ്യ​മി​ടു​ന്ന​ത്. ഒ​രു മെ​ഗാ​വാ​ട്ടി​ന്‍റെ സൗ​രോ​ർ​ജ പ​ദ്ധ​തി ഈ​മാ​സം അ​വ​സാ​നം ക​മ്മീ​ഷ​ൻ ചെ​യ്യും. ഇ​തി​നു മു​ന്നോ​ടി​യാ​യാ​ണ് സൗ​ര​വി​ഭ​വ പ​ഠ​ന​കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തി​ക​രി​ച്ച​ത്.