ജി​ല്ല​യി​ൽ ജ​ല​ജീ​വ​ൻ പ​ദ്ധ​തി നി​ർ​വ​ഹ​ണം ഒ​ച്ചി​ഴ​യുംപോ​ലെ
Thursday, March 4, 2021 10:21 PM IST
തൊ​ടു​പു​ഴ: വേ​ന​ൽ ശ​ക്ത​മാ​യ​തോ​ടെ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ മേ​ഖ​ല​ക​ളി​ലും കു​ടും​ബ​ങ്ങ​ൾ​ക്ക് പൈ​പ്പു വ​ഴി ശു​ദ്ധ​ജ​ലം എ​ത്തി​ക്കു​ന്ന​തി​നാ​യി ആ​വി​ഷ്ക്ക​രി​ച്ച ജ​ല​ജീ​വ​ൻ മി​ഷ​ൻപ​ദ്ധ​തി​യു​ടെ നി​ർ​വ​ഹ​ണം മെ​ല്ലെ​പ്പോ​ക്കി​ൽ.
നൂ​റു​ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ൾ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​പേ​ക്ഷ ന​ൽ​കി കു​ടി​വെ​ള്ള ക​ണ​ക്‌ഷ​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​കു​ന്ന ഉ​ദാ​സീ​ന​ത​യും ക​രാ​റു​കാ​രു​ടെ മെ​ല്ലെ​പ്പോ​ക്കും പ​ദ്ധ​തി ന​ട​ത്തി​പ്പ് വൈ​കി​ക്കു​ക​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം.
കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​യാ​യ ജ​ല​ജീ​വ​ൻ മി​ഷ​ന് 2019-ലാ​ണ് തു​ട​ക്കം കു​റി​ച്ച​ത്. പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും മു​നി​സി​പ്പാ​ലി​റ്റി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ 2024 ആ​കു​ന്ന​തോ​ടെ എ​ല്ലാ വീ​ടു​ക​ളി​ലും പൈ​പ്പ് ക​ണ​ക്ഷ​ൻ വ​ഴി കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. പ​ദ്ധ​തി​യു​ടെ 50 ശ​ത​മാ​നം തു​ക കേ​ന്ദ്ര​സ​ർ​ക്കാ​രും 50 ശ​ത​മാ​നും സം​സ്ഥാ​ന സ​ർ​ക്കാ​രു​മാ​ണ് ചെ​ല​വ​ഴി​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വി​ഹി​ത​ത്തി​ൽ പ​ത്തു ശ​ത​മാ​നം ഉ​പ​ഭോ​ക്താ​ക്ക​ളും 15 ശ​ത​മാ​നം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ന​ൽ​ക​ണം.
ജി​ല്ല​യി​ൽ ശു​ദ്ധ​ജ​ല വി​ത​ര​ണം ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ, നി​ർ​മാ​ണ​ഘ​ട്ട​ത്തി​ലു​ള്ള പ​ദ്ധ​തി​ക​ൾ, പു​തി​യ ജ​ല പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യി​ലൂ​ടെ ബാ​ക്കി​യു​ള്ള വീ​ടു​ക​ളി​ലും പു​തി​യ പൈ​പ്പ് ക​ണ​ക്ഷ​നു​ക​ൾ ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി. നി​ല​വി​ൽ ജി​ല്ല​യി​ലെ 52 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മൂ​ന്നു ല​ക്ഷ​ത്തോ​ളം വീ​ടു​ക​ളി​ൽ 60000-ഓ​ളം വീ​ടു​ക​ളി​ൽ മാ​ത്ര​മാ​ണ് വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ഗാ​ർ​ഹി​ക ക​ണ​ക്ഷ​നു​ക​ൾ ഉ​ള്ള​ത്.
എ​ന്നാ​ൽ ജി​ല്ല​യി​ലെ 20 ഓ​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ വ​ലി​യ പ​ദ്ധ​തി​ക​ൾ നി​ല​വി​ലി​ല്ല. ഇ​വി​ടെ വാ​ട്ട​ർ അ​ഥോ​റി​റ്റി​യ്ക്കു പു​റ​മെ ഭൂ​ഗ​ർ​ഭ ജ​ല അ​ഥോ​റി​റ്റി, ജ​ല​നി​ധി എ​ന്നി​വ​യു​ടെ​യും സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കും. ഒ​രാ​ൾ​ക്ക് പ്ര​തി​ദി​നം 55 ലി​റ്റ​ർ ശു​ദ്ധ​ജ​ലം ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം.
നേ​ര​ത്തെ കു​ടി​വെ​ള്ള ഗാ​ർ​ഹി​ക ക​ണ​ക്ഷ​നാ​യി വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ൽ അ​പേ​ക്ഷ ന​ൽ​കു​ക​യാ​യി​രു​ന്നു പ​തി​വ്. എ​ന്നാ​ൽ ജ​ല ജീ​വ​ൻ പ​ദ്ധ​തി പ്ര​കാ​രം വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​പ​ഭോ​ക്താ​ക്ക​ളെ നേ​രി​ൽ ക​ണ്ട് അ​പേ​ക്ഷ സ്വീ​ക​രി​ക്കും. പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും ഗാ​ർ​ഹി​ക കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ ഇ​ല്ലാ​ത്ത​വ​രു​ടെ പ​ട്ടി​ക വാ​ട്ട​ർ അ​ഥോ​റി​റ്റി​യ്ക്ക് ന​ൽ​കാം. ഇ​ത്ത​ര​ത്തി​ൽ ക​ടു​ത്ത കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ടു​ന്ന മേ​ഖ​ല​ക​ളി​ൽ ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന ദു​രി​ത​ത്തി​ന് അ​റു​തി വ​രു​ത്താ​നാ​ണ് ജ​ല ജീ​വ​ൻ പ​ദ്ധ​തി​യി​ലെൂ​ട ല​ക്ഷ്യം വ​ച്ച​ത്.
എ​ന്നാ​ൽ പ​ദ്ധ​തി ജി​ല്ല​യി​ലെ കൂ​ടു​ത​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ്രാ​വ​ർ​ത്തി​ക​മാ​കാ​ൻ കാ​ല​താ​മ​സ​മെ​ടു​ക്കും. പി​വി​സി പൈ​പ്പു​ക​ൾ​ക്കും വാ​ട്ട​ർ മീ​റ്റ​റി​നും നേ​രി​ടു​ന്ന ക്ഷാ​മ​വും വി​ല​ക്ക​യ​റ്റ​വും പ​ദ്ധ​തി ന​ട​ത്തി​പ്പി​ന് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ പ​റ​യു​ന്നു. കൂ​ടാ​തെ ക​രാ​റു​കാ​രു​ടെ സ​മ​ര​വും ചി​ല മേ​ഖ​ല​ക​ളി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​കു​ന്ന ഉ​ദാ​സീ​ന​ത​യും പ​ദ്ധ​തി​യ്ക്ക് ത​ട​സ​മാ​കു​ന്നു​ണ്ട്.