അ​തി​മാ​ര​ക ല​ഹ​രി മ​രു​ന്നു​ക​ളു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ പി​ടി​യി​ൽ
Thursday, March 4, 2021 10:21 PM IST
അ​ടി​മാ​ലി: അ​തി​മാ​ര​ക ല​ഹ​രി മ​രു​ന്നു​ക​ളു​മാ​യി മൂ​ന്നു യു​വാ​ക്ക​ൾ വ​ട്ട​വ​ട​യി​ൽ പി​ടി​യിൽ. ആ​ല​പ്പു​ഴ സ്വ​ദേ​ശി സാ​ജി​ദ് (25), മാ​മ്മൂ​ട് ക​ള​രി​ക്ക​ൽ മു​ഹ​മ്മ​ദ് ഷാ​ദു​ൽ (22), എ​റ​ണാ​കു​ളം സ്വ​ദേ​ശി ശ്രീ​കാ​ന്ത് (32) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. 0.150 ഗ്രാം ​എം​ഡി​എം​എ (മെ​ത്ത​ലീ​ൻ ഡ​യോ​ക്സി മെ​ത്താം ഫി​റ്റ​മി​ൻ), 0.048 ഗ്രാം ​എ​ൽ​എ​സ്ഡി (ലൈ​സ​ർ​ജി​ക് ആ​സി​ഡ് ഡൈ​ത​ലാ​മൈ​ഡ്), 3.390 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ൽ, 10 ഗ്രാം ​ഉ​ണ​ക്ക ക​ഞ്ചാ​വ്, മൊ​ബൈ​ൽ ഫോ​ണ്‍, 7200 രൂ​പ​യും ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്നും അ​ടി​മാ​ലി നാ​ർ​കോ​ട്ടി​ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് പി​ടി​ച്ചെ​ടു​ത്തു.
പ​ഴ​ത്തോ​ട്ട​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന മൊ​ണ്ടാ​ന’ ടെ​ന്‍റ് ക്യാ​ന്പ് കേ​ന്ദ്രീ​ക​രി​ച്ച് നി​ശാ​പാ​ർ​ട്ടി​ക്കി​ട​യി​ൽ മാ​ര​ക ല​ഹ​രി മ​രു​ന്നു​ക​ൾ വി​ത​ര​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് എ​ക്സൈ​സ് സം​ഘ​ത്തി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നു​ക​ൾ ഓ​ണ്‍​ലൈ​നി​ലൂ​ടെ ടെ​ന്‍റ് ബു​ക്ക് ചെ​യ്തെ​ത്തു​ന്ന യു​വാ​ക്ക​ൾ​ക്കാ​ണ് ഇ​വ​ർ വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് എ​ക്സൈ​സ് സം​ഘം പ​റ​ഞ്ഞു.
പ്ര​തി​ക​ളെ ദേ​വി​കു​ളം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു​ചെ​യ്തു.