കാ​ർ​ഷി​ക സം​ഘ​ട​ന ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, March 1, 2021 10:25 PM IST
മൂ​ല​മ​റ്റം: കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ മു​ന്നേ​റ്റ​ത്തി​ന് തു​ട​ക്കം​കു​റി​ച്ച് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ കാ​ർ​ഷി​ക സം​ഘ​ട​ന​യ്ക്ക് രൂ​പം ന​ൽ​കി.
മു​രി​ക്കും​വ​യ​ൽ ശ്രീ ​ശ​ബ​രീ​ശ കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ എംഎ​സ്ഡ​ബ്ല്യു വി​ദ്യാ​ർ​ഥി​ക​ളാ​ണ് അ​റ​ക്കു​ളം വി​ല്ലേ​ജി​ലെ പ​തി​പ്പ​ള്ളി ഗ​വ.​ട്രൈ​ബ​ൽ യു​പി സ്കൂ​ളി​ൽ ക​ർ​ഷ​ക​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ​തി​പ്പ​ള്ളി അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഫാ​ർ​മേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ന് തു​ട​ക്കം കു​റി​ച്ച​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ പ്ര​ഫ. എം.​ജെ.​ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെം​ബ​ർ പി.​എ. വേ​ലു​ക്കു​ട്ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലോ​ഗോ പ്ര​കാ​ശ​നം വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ ആ​തി​ര ഗോ​പി, അ​ഞ്ജ​ലി രാ​മ​ൻ​കു​ട്ടി, അ​രു​ണ്‍ ബാ​ബു, സു​ഭാ​ഷ് നാ​യി​ക്, വീ​ണ ജെ.​മേ​നോ​ൻ, ഗ്രീ​ഷ്മ എ​സ്.​ഗി​രീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.