കേ​ര​ള കോ​ണ്‍​ഗ്ര​സ് -എ​മ്മി​ന് ജില്ലയിൽ രണ്ടു സീറ്റ്
Monday, March 1, 2021 10:25 PM IST
തൊ​ടു​പു​ഴ:​ എ​ൽ​ഡി​എ​ഫി​ലെ​ത്തി​യ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ല​യി​ൽ ര​ണ്ടി​ട​ത്ത് മ​ത്സ​രി​ക്കും. ​തൊ​ടു​പു​ഴ, ഇ​ടു​ക്കി സീ​റ്റു​ക​ളി​ലാ​ണ് പാ​ർ​ട്ടി മ​ത്സ​രി​ക്കു​ന്ന​ത്. പാ​ർ​ട്ടി ഉ​ന്ന​താ​ധി​കാ​ര​സ​മി​തി​യം​ഗ​വും മു​തി​ർ​ന്ന നേ​താ​വു​മാ​യ പ്ര​ഫ.​കെ.​ ഐ.​ആ​ന്‍റ​ണി തൊ​ടു​പു​ഴ​യി​ൽ സ്ഥാ​നാ​ർ​ഥി​യാ​യേക്കും.
സി​റ്റിം​ഗ് എം​എ​ൽ​എ റോ​ഷി അ​ഗ​സ്റ്റി​ൻ ഇ​ടു​ക്കി​യി​ൽ നി​ന്നു വീ​ണ്ടും ജ​ന​വി​ധി​തേ​ടും.​ ഇ​രു​മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും സ്ഥാ​നാ​ർ​ത്ഥി​ത്വം സം​ബ​ന്ധി​ച്ച് ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം മാ​ത്ര​മാ​ണ് ഇ​നി​യു​ണ്ടാ​കാ​നു​ള്ള​ത്.​ അ​തേസ​മ​യം പാ​ർ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള എ​ല്ലാ മു​ന്നൊ​രു​ക്ക​വും ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. ​ബൂ​ത്ത് ലെ​വ​ൽ നേ​താ​ക്ക​ളു​ടെ പ​രി​ശീ​ല​നം ഇ​തി​നോ​ട​കം പൂ​ർ​ത്തി​യാ​ക്കി.
ക​ഴി​ഞ്ഞ ദി​വ​സം തൊ​ടു​പു​ഴ​യി​ലാ​യി​രു​ന്നു ഏ​ക​ദി​ന​പ​രി​ശീ​ല​നം.​ഇ​ടു​ക്കി​യി​ൽ മ​ണ്ഡ​ലം​ത​ല എ​ൽ​ഡി​എ​ഫ് യോ​ഗ​ങ്ങ​ളി​ൽ റോ​ഷി പ​ങ്കെ​ടു​ത്തു​വ​രി​ക​യാ​ണ്.