ജി​ല്ല​യി​ൽ മൂ​ന്നി​ട​ത്തും സി​റ്റിം​ഗ് എം​എ​ൽ​എ​മാ​ർ അ​ങ്കം​കു​റി​ക്കും
Monday, March 1, 2021 10:21 PM IST
തൊ​ടു​പു​ഴ:​ ജി​ല്ല​യി​ലെ മൂ​ന്നു നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും സി​റ്റിം​ഗ് എം​എ​ൽ​എ​മാ​ർ മ​ത്സ​രി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​യേ​റി. തൊ​ടു​പു​ഴ​യി​ൽ പി.​ജെ.​ജോ​സ​ഫും ഇ​ടു​ക്കി​യി​ൽ റോ​ഷി അ​ഗ​സ്റ്റി​നും ഉ​ടു​ന്പ​ൻ​ചോ​ല​യി​ൽ മ​ന്ത്രി എം.​എം. മ​ണി​യും മ​ത്സ​രി​ക്കും. ദേ​വി​കു​ള​ത്ത് എ​സ്.​ രാ​ജേ​ന്ദ്ര​ന്‍റെ കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന നേ​തൃ​ത്വം തീ​രു​മാ​ന​മെ​ടു​ക്കും.​
അ​തേ​സ​മ​യം ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന​ക​മ്മി​റ്റി​യം​ഗം എ.​രാ​ജ, ജി​ല്ലാ​ക​മ്മി​റ്റി​യം​ഗം ആ​ർ.​ ഈ​ശ്വ​ര​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ളും ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്.
പീ​രു​മേ​ട്ടി​ൽ മൂ​ന്നു​ത​വ​ണ തു​ട​ർ​ച്ച​യാ​യി മ​ത്സ​രി​ച്ചു​വി​ജ​യി​ച്ച ഇ.​എ​സ്.​ ബി​ജി​മോ​ൾ​ക്ക് ഇ​ക്കു​റി സീ​റ്റ്ന​ൽ​കി​ല്ല.​ പ​ക​രം പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ.​ ശി​വ​രാ​മ​ൻ സ്ഥാ​നാ​ർ​ഥി​യാ​കാ​നു​ള്ള സാ​ധ്യ​താ​ണു​ള്ള​ത്. ജി​ല്ല​യി​ൽ സി​റ്റിം​ഗ് എം​എ​ൽ​എ മ​ത്സരി​ക്കാ​ത്ത ഏ​ക​മ​ണ്ഡ​ല​മാ​യി ഇ​തോ​ടെ പീ​രു​മേ​ട് മാ​റും.​ പി.​ജെ.​ ജോ​സ​ഫി​ന്‍റെ 11-ാം അ​ങ്ക​മാ​ണ് ഇ​ത്ത​വ​ണ​ത്തേ​ത്.
നി​യ​മ​സ​ഭ​യി​ൽ 50 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ പി.​ജെ​ക്ക് ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്തെ റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷ​മാ​യി​രു​ന്നു. 45,587 വോ​ട്ടു​ക​ൾ​ക്കാ​ണ് അ​ദ്ദേ​ഹം എ​ൽ​ഡി​എ​ഫി​ലെ അ​ഡ്വ. ​റോ​യി വാ​രി​കാ​ട്ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.​ ഇ​ടു​ക്കി​യി​ൽ തു​ട​ർ​ച്ച​യാ​യി അ​ഞ്ചാം​ത​വ​ണ​യും മ​ത്സ​രി​ക്കു​ന്ന റോ​ഷി അ​ഗ​സ്റ്റി​ന്‍റെ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഭൂ​രി​പ​ക്ഷം 9333 വോ​ട്ടു​ക​ളാ​യി​രു​ന്നു. ​ജ​നാ​ധി​പ​ത്യ​കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജാ​യി​രു​ന്നു എ​തി​ർ​സ്ഥാ​നാ​ർ​ഥി.​ എ​ന്നാ​ൽ ഇ​ത്ത​വ​ണ മു​ന്ന​ണി മാ​റി​യാ​ണ് റോ​ഷി മ​ത്സരി​ക്കു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത മ​ത്സര​ത്തി​ന്‍റെ മാ​റ്റ് കൂ​ട്ടു​ന്നു.
ഉ​ടു​ന്പ​ൻ​ചോ​ല​യി​ൽ സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സരി​ച്ച മ​ന്ത്രി എം.​എം.​ മ​ണി 1,109 വോ​ട്ടു​ക​ൾ​ക്കാ​ണ് വി​ജ​യ​ക്കൊ​ടി പാ​റി​ച്ച​ത്.​
കോ​ണ്‍​ഗ്ര​സി​ലെ സേ​നാ​പ​തി വേ​ണു​വാ​യി​രു​ന്നു എ​തി​ർ​സ്ഥാ​നാ​ർ​ഥി.​ ദേ​വി​കു​ള​ത്ത് സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന എ​സ്.​ രാ​ജേ​ന്ദ്ര​ൻ തു​ട​ർ​ച്ച​യാ​യി മൂ​ന്നു​ത​വ​ണ ഇ​വി​ടെ നി​ന്നു വി​ജ​യി​ച്ചു.​
ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​ലെ എ.​കെ.​മ​ണി​യെ 5,782 വോ​ട്ടു​ക​ൾ​ക്കാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.
ജി​ല്ല​യി​ൽ ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ന്ന പീ​രു​മേ​ട്ടി​ൽ കോ​ണ്‍​ഗ്ര​സി​ലെ സി​റി​യ​ക് തോ​മ​സി​നെ 314 വോ​ട്ടു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സി​പി​ഐ​യി​ലെ ഇ.​എ​സ്.​ ബി​ജി​മോ​ൾ വി​ജ​യി​ച്ച​ത്.