പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ അ​പ​മാ​നി​ച്ച പോ​ലീ​സ് ഓ​ഫീ​സ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്
Monday, March 1, 2021 10:21 PM IST
ക​ട്ട​പ്പ​ന: നി​യ​മ​പ​ര​മാ​യി ലൈ​സ​ൻ​സ് ന​ൽ​കാ​ൻ ക​ഴി​യാ​ത്ത കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​നു ലൈ​സ​ൻ​സ് ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ സ്ത്രീ ​ന​ൽ​കി​യ വ്യാ​ജ​പ​രാ​തി​യി​ൽ അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ അ​ടി​മാ​ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി അ​പ​മാ​നി​ക്കു​ക​യും അ​ധി​കാ​ര പ​രി​ധി​യി​ൽ​പെ​ടാ​ത്ത കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച് പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത അ​ടി​മാ​ലി സി​ഐ സി.​എ​സ്്. ഷാ​രോ​ണി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഇ​ടു​ക്കി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​രു​ടെ കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
ലൈ​സ​ൻ​സ് നി​യ​മ​പ​ര​മാ​യി ന​ൽ​കാ​ൻ ക​ഴി​യി​ല്ല എ​ന്ന​റി​യി​ച്ച​തി​ന് ബ​ഹ​ളം​വ​ച്ച​പ്പോ​ൾ പു​റ​ത്തു പോ​ക​ണ​മെ​ന്ന് പ​റ​യു​ക​യും പോ​കാ​തി​രു​ന്ന​പ്പോ​ൾ പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യും മാ​ത്ര​മാ​ണ് സെ​ക്ര​ട്ട​റി ചെ​യ്ത​ത്. ഈ ​സ്ത്രീ​യു​ടെ പീ​ഡ​ന​പ​രാ​തി നേ​ര​ത്തെ അ​ടി​മാ​ലി പോ​ലീ​സ് അ​ന്വേ​ഷി​ച്ച് പ​രാ​തി വ്യാ​ജ​മാ​ണെ​ന്നു​ക​ണ്ട് കേ​സ് അ​വ​സാ​നി​പ്പി​ച്ച​താ​ണ്.
പി​ന്നീ​ട് ആ​രോ​പ​ണ വി​ധേ​യ​നാ​യ സി​ഐ ചാ​ർ​ജെ​ടു​ത്ത​പ്പോ​ൾ പു​തി​യ പ​രാ​തി​യെ​ന്നു​പ​റ​ഞ്ഞ് സെ​ക്ര​ട്ട​റി​യെ സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. സ്റ്റേ​ഷ​ൻ മു​റ്റ​ത്ത് നി​ർ​ത്തി സി​ഐ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്ന് കൂ​ട്ടാ​യ്മാ നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. സി​ഐ പ​രാ​തി​ക്കാ​രി​യു​ടെ പ​ക്ഷം​ചേ​ർ​ന്ന് സെ​ക്ര​ട്ട​റി​യെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും അ​വ​ഹേ​ളി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്നും നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.
ജി​ല്ല​യി​ലെ സെ​ക്ര​ട്ട​റി​മാ​രു​ടെ കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളാ​യ പി.​വി. മ​ധു, സു​മേ​ഷ്, അ​ജി കെ. ​തോ​മ​സ്, യോ​ഗേ​ഷ്കു​മാ​ർ, സ​മ​ദ്, സു​ജി​ത്കു​മാ​ർ എ​ന്നി​വ​ർ ഇ​തു​സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ​ക്കും ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ടി​നും പ​രാ​തി ന​ൽ​കി.