മോ​ഷ്ടാ​ക്ക​ളെ​ന്നുക​രു​തി നാ​ട്ടു​കാ​ർ പി​ടി​കൂ​ടി​യ​വ​രി​ൽ​നി​ന്നു ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു
Monday, March 1, 2021 10:21 PM IST
നെ​ടു​ങ്ക​ണ്ടം: മോ​ഷ്ടാ​ക്ക​ളെ​ന്നു ക​രു​തി പു​ഷ്പ​ക്ക​ണ്ട​ത്തു നാ​ട്ടു​കാ​ർ പി​ടി​കൂ​ടി​യ​വ​രി​ൽ​നി​ന്നും 550 ഗ്രാം ​ക​ഞ്ചാ​വു നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. എ​ട്ടു​പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ വി​നീ​ത്, ശ്രീ​ജി​ത്ത്‌ലാ​ൽ, അ​രു​ണ്‍, അ​തു​ൽ, തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ സ​ച്ചി​ൻ, ശ്രീ​ജി​ത്ത്, വി​ഷ്ണു, ആ​ല​പ്പു​ഴ സ്വ​ദേ​ശി രാ​ജേ​ഷ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. വീ​ടി​ന് സ​മീ​പ​ത്തു​കൂ​ടി അ​ജ്ഞാ​ത​രാ​യ ചി​ല​ർ പോ​കു​ന്ന​തു​ക​ണ്ട് സം​ശ​യം തോ​ന്നി​യ വീ​ട്ടു​കാ​ർ അ​യ​ൽ​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. നെ​ടു​ങ്ക​ണ്ടം പോ​ലീ​സെ​ത്തി ഇ​വ​രെ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ഞ്ചാ​വും ചെ​റി​യ കു​പ്പി​ക​ളും ക​ണ്ടെ​ടു​ത്ത​ത്. കു​പ്പി​യി​ലു​ള്ള വ​സ്തു കെ​മി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്.
നെ​ടു​ങ്ക​ണ്ട​ത്തെ ഒ​രു കോ​ണ്‍​ട്രാ​ക്ട​റു​ടെ കീ​ഴി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​രാ​ണ് ഇ​വ​ർ. ഇ​വ​ർ​ക്ക് ക​ഞ്ചാ​വ് ല​ഭി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.