മാ​മു​ക്കോ​യ നാ​യ​ക​നാ​കു​ന്ന സി​നി​മ ഹൈ​റേ​ഞ്ചി​ൽ​നി​ന്ന്
Monday, March 1, 2021 10:21 PM IST
ക​ട്ട​പ്പ​ന: പൗ​ര​ത്വ ബി​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​മേ​യ​വു​മാ​യി "നി​യോ​ഗം’ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി. ഹം​സ​ധ്വ​നി ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ അ​നീ​ഷ് വ​ർ​മ​യും ശി​വ​കു​മാ​ർ അ​ദി​തി ബി​ൽ​ഡേ​ഴ്സും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന സി​നി​മ​യി​ൽ മാ​മു​ക്കോ​യ​യാ​ണ് നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ക​ട്ട​പ്പ​ന​യി​ലും അ​യ്യ​പ്പ​ൻ​കോ​വി​ലി​ലു​മാ​യി ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന നി​യോ​ഗ​ത്തി​ന്‍റെ ക​ഥ​യും സം​വി​ധാ​ന​വും അ​നീ​ഷ് വ​ർ​മ​യാ​ണ്. നൃ​ത്തം​ചെ​യ്ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​രാ​യ ജ​യ ശി​വ​കു​മാ​റും മ​ക​ൾ അ​ദി​തി ശി​വ​കു​മാ​റും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന സി​നി​മ​യി​ൽ ഷ​ര​ണ്‍ പു​തു​മ​ന, കൃ​ഷ്ണ​കു​മാ​രി, സൂ​ര്യ​ലാ​ൽ ക​ട്ട​പ്പ​ന, ന​ന്ദ​ൻ മേ​നോ​ൻ, മ​ധു ത​ച്ച​ൻ​പാ​റ, കെ.​പി. പീ​റ്റ​ർ എ​ന്നി​വ​രും അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം - ഗോ​കു​ൽ​നാ​ഥ്, കാ​മ​റ - ടി.​എ​സ്. ബാ​ബു, സ​ഹ​സം​വി​ധാ​നം - മോ​ഹ​ൻ​സി നീ​ല​മം​ഗ​ലം, സം​ഗീ​തം - സ്റ്റി​ൽ​ജു അ​ർ​ജു​ൻ.