സ്ത്രീ​യോ​ട് അ​പ​മ​ര്യാ​ദ; പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കെ​തി​രെ കേ​സ്
Sunday, February 28, 2021 10:23 PM IST
അ​ടി​മാ​ലി: ഇ​ഷ്ടി​ക നി​ർ​മാ​ണ യൂ​ണി​റ്റി​ന്‍റെ ലൈ​സ​ൻ​സ് പു​തു​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ​ത്തി​യ സ്ത്രീ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി​യി​ൽ
അ​ടി​മാ​ലി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കെ​തി​രെ ജാ​മ്യ​മി​ല്ല വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തു. സെ​ക്ര​ട്ട​റി കെ.​എ​ൻ.​സ​ഹ​ജ​നെ​തി​രെ​യാ​ണ് അ​ടി​മാ​ലി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.
കൂ​ടാ​തെ പോ​ലീ​സി​ന്‍റെ ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും പോ​ലീ​സി​നോ​ട് മോ​ശ​മാ​യി സം​സാ​രി​ച്ച​തി​നും മ​റ്റൊ​രു കേ​സു​കൂ​ടി സെ​ക്ര​ട്ട​റി​ക്കെ​തി​രെ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു കേ​സി​നി​ട​യാ​ക്കി​യ സം​ഭ​വം ന​ട​ന്ന​ത്.
പ​ത്താം​മൈ​ലി​ൽ പ്ര​വ​ർ​ത്തി​ച്ച് വ​രു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ലൈ​സ​ൻ​സ് പു​തു​ക്കാ​ൻ സ്ഥാ​പ​ന ഉ​ട​മ​യാ​യ യു​വ​തി ഓ​ഫീ​സി​ൽ എ​ത്തി.
നി​യ​മ​പ​ര​മാ​യി ലൈ​ൻ​സ് പു​തു​ക്കി ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ഇ​തേ ചൊ​ല്ലി ഇ​രു​വ​രും ത​മ്മി​ൽ ഓ​ഫീ​സി​ൽ വാ​ക്കേ​റ്റം ഉ​ണ്ടാ​യി. ഇ​തി​നി​ടെ സെ​ക്ര​ട്ട​റി ത​ന്നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി എ​ന്നു കാ​ണിച്ച് ​യു​വ​തി പി​ന്നീ​ട് അ​ടി​മാ​ലി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.
ഇ​ത് പ്ര​കാ​രം പോ​ലീ​സ് യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി സെ​ക്ര​ട്ട​റി​ക്കെ​തി​രെ കേ​സെ​ടു​ത്തു.
പി​ന്നീ​ട് സം​ഭ​വ​ത്തെ കു​റി​ച്ച് അ​റി​യാ​ൻ അ​ടി​മാ​ലി സി​ഐ സെ​ക്ര​ട്ട​റി​യെ വ്യാ​ഴാ​ഴ്ച്ച സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ച് വ​രു​ത്തി. കാ​ര്യ​ങ്ങ​ൾ സം​സാ​രി​ക്കു​ന്ന​തി​നി​ടെ ത​ന്നോ​ട് സെ​ക്ര​ട്ട​റി ക​യ​ർ​ത്ത് സം​സാ​രി​ക്കു​ക​യും സ്റ്റേ​ഷ​നി​ൽ നി​ന്നും ഇ​റ​ങ്ങി പോ​കു​ക​യും ചെ​യ്ത​താ​യി സി​ഐ പ​റ​ഞ്ഞു.
ഇ​ത് പ്ര​കാ​ര​മാ​ണ് സെ​ക്ര​ട്ട​റി​ക്കെ​തി​രെ കേ​സെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
ത​ന്നെ സ്റ്റേ​ഷ​നി​ൽ വി​ളി​ച്ച് വ​രു​ത്തി അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ക​ള്ള കേ​സി​ൽ കു​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​തി​നാ​ലാ​ണ് താ​ൻ പ്ര​കോ​പി​ത​നാ​യ​തെ​ന്നും സ്ത്രീ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യി​ട്ടി​ല്ലെ​ന്നും ഓ​ഫീ​സി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ൽ ഇ​ത് വ്യ​ക്ത​മാ​കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​എ​ൻ. സ​ഹ​ജ​ൻ പ​റ​ഞ്ഞു.
സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ടു​ത​ൽ വ​കു​പ്പ് ത​ല അ​ന്വേ​ഷ​ണം ന​ട​ത്തി ഉ​ട​ൻ എ​സ്പി​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​മെ​ന്ന് ഇ​ടു​ക്കി ഡി​വൈ​എ​സ്പി പ​റ​ഞ്ഞു.