തൊടുപുഴ: വികസന നേട്ടങ്ങളും ജനക്ഷേമ പദ്ധതികളും പിണറായി സർക്കാരിന് തുടർഭരണം നൽകുമെന്ന് കേരള കോണ്‍ഗ്രസ് -എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ. തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ബൂത്ത് ലെവൽ ലീഡേഴ്സിന്റെ ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷത വഹിച്ചു. പ്രഫ കെ.ഐ.ആന്റണി, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്, ജോസ് കവിയിൽ, അപ്പച്ചൻ ഓലിക്കരോട്ട്, ബെന്നി പ്ലാക്കൂട്ടം, മാത്യു വാരികാട്ട്, അഡ്വ ബിനു തോട്ടുങ്കൽ, ജോസ് കുന്നുംപുറം, അംബിക ഗോപാലകൃഷ്ണൻ, ജോസി വേളാഞ്ചേരി, അഡ്വ. മധു നന്പൂതിരി, കുര്യാച്ചൻ പൊന്നാമറ്റം, സാൻസൻ അക്കക്കാട്ട്, ലാലി ജോസി, റോയ്സണ്‍ കുഴിഞ്ഞാലിൽ, ജോണ്‍സ് നന്ദളത്ത്, തോമസ് വെളിയത്ത് മ്യാലിൽ എന്നിവർ പ്രസംഗിച്ചു.