വി​ജ​യ യാ​ത്ര ഇ​ന്ന് തൊ​ടു​പു​ഴ​യി​ൽ
Sunday, February 28, 2021 10:20 PM IST
തൊ​ടു​പു​ഴ: ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ൻ ന​യി​ക്കു​ന്ന വി​ജ​യ​യാ​ത്ര​യ്ക്ക് ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് തൊ​ടു​പു​ഴ​യി​ൽ സ്വീ​ക​ര​ണം ന​ൽ​കും.
വാ​ഴ​ക്കു​ള​ത്ത് നി​ന്നും 2000 ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ ജി​ല്ല​യി​ലേ​ക്ക് സ്വീ​ക​രി​ക്കും. പ​ഴ​യ ബ​സ് സ്റ്റാ​ന്‍റ് മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. അ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ശ്വ​ന്ത് നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
സ​ന്ദീ​പ് വാ​ര്യ​ർ, പ്ര​ഫു​ൽ കൃ​ഷ്ണ​ൻ, പി. ​ശ്യാം​രാ​ജ്, എം.​ടി. ര​മേ​ഷ്, സി. ​കൃ​ഷ്ണ​കു​മാ​ർ, പി. ​സു​ധീ​ർ, ജോ​ർ​ജ് കു​ര്യ​ൻ, കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, സി.​കെ. പ​ത്മ​നാ​ഭ​ൻ, ശോ​ഭ സു​രേ​ന്ദ്ര​ൻ, എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ, അ​ഡ്വ.​ജെ.​ആ​ർ. പ​ത്മ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കു പി​ന്തു​ണ

തോ​പ്രാം​കു​ടി: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ക​ർ​ഷ​ക​മോ​ർ​ച്ച ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി തോ​പ്രാം​കു​ടി​യി​ൽ ഐ​ക്യ​ദാ​ർ​ഢ്യ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. ക​ർ​ഷ​ക മോ​ർ​ച്ച സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജ​യ​സൂ​ര്യ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു.
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​സി. സ​ന്തോ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജെ​പി ദേ​ശീ​യ സ​മി​തി അം​ഗം ശ്രീ​ന​ഗ​രി രാ​ജ​ൻ, ക​ർ​ഷ​ക മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. പ്ര​കാ​ശ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ​ൻ. മോ​ഹ​ൻ​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.