ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന​പ​ള്ളി​യി​ൽ നാ​ൽ​പ്പ​തു​മ​ണി ആ​രാ​ധ​ന​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​ന​വും ക്ഷേ​മ​പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും
Saturday, February 27, 2021 11:56 PM IST
ക​രി​മ​ണ്ണൂ​ർ: സെ​ന്‍റ്മേ​രീ​സ് ഫൊ​റോ​ന​പ​ള്ളി​യി​ൽ നാ​ൽ​പ്പ​തു​മ​ണി ആ​രാ​ധ​ന മാ​ർ​ച്ച് ര​ണ്ടു​മു​ത​ൽ നാ​ലു​വ​രെ ന​ട​ക്കു​മെ​ന്ന് വി​കാ​രി റ​വ.​ഡോ.​സ്റ്റാ​ൻ​ലി പു​ൽ​പ്ര​യി​ൽ,അ​സി.​വി​കാ​രി ഫാ.​ഇ​മ്മാ​നു​വ​ൽ മു​ണ്ട​യ്ക്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.ആ​രാ​ധ​ന​യു​ടെ സ​മാ​പ​ന​ത്തി​ൽ പ​ള്ളി​യി​ൽ നാ​ൽ​പ്പ​തു​മ​ണി ആ​രാ​ധ​ന ആ​രം​ഭി​ച്ച​തി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷി​ക്കും.

ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് വീ​ട്നി​ർ​മി​ക്കാ​ൻ സ്ഥ​ല​മി​ല്ലാ​ത്ത മൂ​ന്നു​കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ഞ്ചു​സെ​ന്‍റ് സ്ഥ​ലം വീ​തം മൂ​ന്നു​കു​ടും​ബ​ങ്ങ​ൾ ചേ​ർ​ന്ന് ന​ൽ​കും.​ഇ​ട​വ​ക​യു​ടെ​യും സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് വീ​ടു​ക​ൾ നി​ർ​മി​ച്ചു​ന​ൽ​കു​ന്ന​ത്. ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും പ്ര​ഥ​മ​ഭ​വ​ന​ത്തി​ന്‍റെ ശി​ല​യു​ടെ വെ​ഞ്ച​രി​പ്പും ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ നി​ർ​വ​ഹി​ക്കും.

ജൂ​ബി​ലി സ്മാ​ര​ക കാ​ൻ​സ​ർ ചി​കി​ൽ​സാ നി​ധി​യു​ടെ ഉ​ദ്ഘാ​ട​നം ഫാ. ​ജോ​ർ​ജ് താ​ന​ത്തു​പ​റ​ന്പി​ലും വി​വാ​ഹ​സ​ഹാ​യ​നി​ധി​യു​ടെ ഉ​ദ്ഘാ​ട​നം ഫാ. ​ജോ​ണ്‍ ആ​നി​ക്കോ​ട്ടി​ലും നി​ർ​വ​ഹി​ക്കും. ര​ണ്ടി​നു രാ​വി​ലെ 6.30നു​ള്ള ദി​വ്യ​ബ​ലി​യോ​ടെ ഇ​ത്ത​വ​ണ​ത്തെ നാ​ൽ​പ്പ​തു​മ​ണി ആ​രാ​ധ​ന ആ​രം​ഭി​ക്കും. ഫാ. ​സോ​ട്ട​ർ പെ​രി​ങ്ങാ​ര​പ്പി​ള്ളി​ൽ ദി​വ്യ​ബ​ലി​യ​ർ​പ്പി​ക്കും. തു​ട​ർ​ന്നു നാ​ലു​വ​രെ ആ​രാ​ധ​ന. 4.15നു ​വി​ശു​ദ്ധ​കു​ർ​ബാ​ന, സ​ന്ദേ​ശം-​മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര.

മൂ​ന്നി​നു രാ​വി​ലെ 6.30നു ​വി​ശു​ദ്ധ​കു​ർ​ബാ​ന, സ​ന്ദേ​ശം റ​വ.​ഡോ. സ്റ്റാ​ൻ​ലി കു​ന്നേ​ൽ. തു​ട​ർ​ന്നു നാ​ലു​വ​രെ ആ​രാ​ധ​ന. 4.15നു ​വി​ശു​ദ്ധ​കു​ർ​ബാ​ന(​മ​ല​ങ്ക​ര റീ​ത്തി​ൽ),സ​ന്ദേ​ശം-​യൂ​ഹാ​നോ​ൻ മാ​ർ തെ​യ​ഡോ​ഷ്യ​സ്്.

നാ​ലി​നു രാ​വി​ലെ 6.30നു ​വി​ശു​ദ്ധ​കു​ർ​ബാ​ന,സ​ന്ദേ​ശം-​ഫാ.​ജോ​സ​ഫ് മു​ള​ഞ്ഞ​നാ​നി. 7.30 മു​ത​ൽ പ​ത്തു​വ​രെ ആ​രാ​ധ​ന. തു​ട​ർ​ന്നു മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ സ​മൂ​ഹ​ബ​ലി.11.30​നു ദി​വ്യ​കാ​രു​ണ്യ​പ്ര​ദ​ക്ഷി​ണം,ദി​വ്യ​കാ​രു​ണ്യ ആ​ശി​ർ​വാ​ദം.​തു​ട​ർ​ന്നു പ്ലാ​റ്റി​നം ജൂ​ബി​ലി സ്മാ​ര​ക​മാ​യി വി​വി​ധ ക്ഷേ​മ​പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ബി​ഷ​പ് നി​ർ​വ​ഹി​ക്കും.1946 മാ​ർ​ച്ച് 26നു ​ഫാ.​ജോ​സ​ഫ് മാ​വു​ങ്ക​ലാ​ണ് പ​ള്ളി​യി​ൽ നാ​ൽ​പ്പ​തു​മ​ണി ആ​രാ​ധ​ന​യ്ക്ക് തു​ട​ക്കം കു​റി​ച്ച​ത്.