ഭ​വ​ന​ര​ഹി​ത​ർ​ക്ക് ഭൂ​മി വാ​ങ്ങാ​ൻ അ​ഞ്ചു​കോ​ടി രൂ​പ അ​നു​വ​ദി​ച്ചു
Saturday, February 27, 2021 11:56 PM IST
ചെ​റു​തോ​ണി: ജി​ല്ല​യി​ൽ ഭൂ​മി ഇ​ല്ലാ​ത്ത ഭ​വ​ന​ര​ഹി​ത​ർ​ക്ക് വീ​ട് വ​യ്ക്കു​ന്ന​തി​ന് ഭൂ​മി വാ​ങ്ങാ​ൻ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അ​ഞ്ചു​കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ആ​ദ്യ​ഘ​ട്ട​മാ​യാ​ണ് അ​ഞ്ചു​കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്. 305 അ​പേ​ക്ഷ​ക​ർ​ക്കു​ള്ള തു​ക അ​താ​ത് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ​ക്ക് കൈ​മാ​റി.

രാ​ജ​കു​മാ​രി, ച​ക്കു​പ​ള്ളം, ക​രു​ണാ​പു​രം, വ​ണ്ട​ൻ​മേ​ട്, ശാ​ന്ത​ൻ​പാ​റ, ഉ​ടു​ന്പ​ൻ​ചോ​ല, ഇ​ര​ട്ട​യാ​ർ, അ​യ്യ​പ്പ​ൻ​കോ​വി​ൽ, നെ​ടു​ങ്ക​ണ്ടം, രാ​ജ​ക്കാ​ട്, ചി​ന്ന​ക്ക​നാ​ൽ, കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തു​ക​ൾ മാ​ത്ര​മാ​ണ് ഭ​വ​ന​ര​ഹി​ത​രു​ടെ പ​ട്ടി​ക മു​ൻ​ഗ​ണ​ന പ്ര​കാ​രം ജി​ല്ലാ​ പ​ഞ്ചാ​യ​ത്തി​ന് സ​മ​ർ​പ്പി​ച്ച​ത്.
ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ 163-ഉം ​പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ 123-ഉം ​പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ 19-ഉം ​അ​പേ​ക്ഷ​ക​ളാ​ണ് പ​രി​ഗ​ണി​ച്ച​ത്. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് ര​ണ്ടു​ല​ക്ഷ​വും പ​ട്ടി​ക ജാ​തി പ​ട്ടി​ക - വ​ർ​ഗ വി​ഭാ​ഗ​ത്തി​ന് ര​ണ്ടേ​കാ​ൽ ല​ക്ഷം രൂ​പ വീ​ത​വു​മാ​ണ് അ​നു​വ​ദി​ച്ച​ത്.

തു​ക അ​ടു​ത്ത ദി​വ​സം​മു​ത​ൽ അ​പേ​ക്ഷ​ക​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ എ​ത്തു​മെ​ന്ന് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ്, പൊ​തു​മ​രാ​മ​ത്ത് ചെ​യ​ർ​മാ​ൻ കെ.​ജി. സ​ത്യ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.