തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ളേ​ജി​ൽ എ​ൻ​സി​സി കേ​ഡ​ർ സം​ഘ​ടി​പ്പി​ച്ചു
Saturday, February 27, 2021 11:56 PM IST
തൊ​ടു​പു​ഴ: ന്യൂ​മാ​ൻ കോ​ള​ജി​ൽ എ​ൻ​സി​സി കേ​ഡ​റ്റു​ക​ളു​ടെ വാ​ർ​ഷി​ക പ​രി​ശീ​ല പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 18 കേ​ര​ള ബ​റ്റ​ലി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ൻ​സി​സി കേ​ഡ​ർ തൊ​ടു​പു​ഴ​യി​ൽ സം​ഘ​ടി​പ്പി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് കേ​ഡ​റ്റു​ക​ൾ​ക്ക് ദി​വ​സേ​ന ഭ​വ​ന​ങ്ങ​ളി​ൽ​നി​ന്ന് പ​രീ​ശി​ല​ന​ത്തി​നാ​യി എ​ത്താ​വു​ന്ന രീ​തി​യി​ലാ​ണ് കേ​ഡ​ർ സം​ഘ​ടി​പ്പി​ച്ച​ത്.

18 കേ​ര​ള ക​മാ​ന്‍ഡിംഗ് ഓ​ഫീസ​ർ കേ​ണ​ൽ വി​രേ​ന്ദ്ര​ർ ദ​ത്ത്വാ​ലി​യ ഉ​ദ്ഘാ​ട​നം​ചെ​യ്തു. കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​തോം​സ​ണ്‍ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 18 കേ​ര​ള അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ​ർ ല​ഫ്. കേ​ണ​ൽ ലാ​ൻ​സ് റോ​ഡ്രി​ഗ്സ്, കോ​ളേ​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​മാ​നു​വ​ൽ പി​ച്ച​ള​ക്കാ​ട്ട്, കോ​ളേ​ജ് എ​ൻ​സി​സി ഓ​ഫി​സ​ർ ല​ഫ്. പ്ര​ജി​ഷ് സി ​മാ​ത്യു, കോ​ളേ​ജ് ബ​ർ​സാ​ർ റ​വ. ഫാ. ​പോ​ൾ കാ​ര​ക്കൊ​ന്പി​ൽ, ല​ഫ്. ദി​ലീ​ഷ് മാ​ത്യു, അ​നി​ഷ് എ​ൻ. എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സൈ​നി​ക പ​രീ​ശി​ല​ന മു​റ​ക​ളു​ടെ വി​ദ​ഗ്ധ പ​രശീല​ന​ത്തി​ന് സു​ബൈ​ദാ​ർ മേ​ജ​ർ ഗു​ർ​മി​ത് സി​ങ്, ബ​റ്റാ​ലി​യ​ൻ ഹ​വി​ൽ​ദാ​ർ മേ​ജ​ർ മ​നി​ഷ്, ഹ​വി​ൽ ദാ​ർ ബി​നൂ​പ് ആ​ർ. എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഡ്രി​ൽ, ഫ​യ​റിം​ഗ് മാ​പ്പ് റീ​ഡി​ങ്, ഫീ​ൽ​ഡ് സി​ഗ്ന​ൽ, ആ​യു​ധ പ​രീ​ശി​ല​നം, യു​ദ്ധ​മു​റ​ക​ളു​ടെ പ​രീ​ശി​ല​നം തു​ട​ങ്ങി വി​വി​ധ സൈ​നി​ക മു​റ​ക​ൾ അ​ഭ്യ​സി​പ്പിച്ചു.
തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ളേ​ജ്, പു​റ​പ്പു​ഴ ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ളേ​ജ്, മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ​ഫ്സ് കോ​ളേ​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി 165 കേ​ഡ​റ്റു​ക​ൾ പ​ങ്കെ​ടു​ത്തു.