കൈ​ക്കൂ​ലി: എ​എ​സ്ഐ​യ്ക്കു ര​ണ്ടു വ​ർ​ഷം ത​ട​വ്
Saturday, February 27, 2021 11:56 PM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ: അ​​​ടി​​​പി​​​ടി​​​ക്കേ​​​സി​​​ൽ​​​നി​​​ന്നു പ്ര​​​തി​​​യെ ര​​​ക്ഷി​​​ക്കാ​​​നാ​​​യി കൈ​​​ക്കൂ​​​ലി വാ​​​ങ്ങി​​​യ കേ​​​സി​​​ൽ എ​​​എ​​​സ്ഐ​​​യെ ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ ത​​​ട​​​വി​​​ന് വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി ശി​​​ക്ഷി​​​ച്ചു. ശാ​​​ന്ത​​ന്‍​പാ​​​റ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ എ​​​എ​​​സ്ഐ എം.​​​വി. ജോ​​​യി​​​യെ​​​യാ​​​ണ് കൈ​​​ക്കൂ​​​ലി വാ​​​ങ്ങി​​​യ കേ​​​സി​​​ൽ മൂ​​​വാ​​​റ്റു​​​പു​​​ഴ വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി ശി​​​ക്ഷി​​​ച്ച​​​ത്. 50,000 രൂ​​​പ പി​​​ഴ​​​യ​​​ട​​​യ്ക്കു​​​ക​​​യും ചെ​​​യ്യ​​​ണം. ഉ​​​ടു​​​ന്പ​​​ൻ​​​ചോ​​​ല പോ​​​ലീ​​​സ് ഔ​​​ട്ട് പോ​​​സ്റ്റി​​​ൽ ജോ​​​ലി​​​യി​​​ലി​​​രി​​​ക്കു​​​ന്പോ​​​ൾ 2011 സെ​​​പ്റ്റം​​​ബ​​​ർ 27ന് ​​​ഇ​​​ടു​​​ക്കി സ്വ​​​ദേ​​​ശി രാ​​​ജ​​​ന്‍റെ കൈ​​​യി​​​ൽ​​നി​​​ന്ന് 5,000 രൂ​​​പ കൈ​​​ക്കൂ​​​ലി വാ​​​ങ്ങി​​യ​​തി​​നാ​​​ണ് എ​​​എ​​​സ്ഐ ജോ​​​യി ഇ​​​ടു​​​ക്കി വി​​​ജി​​​ല​​​ൻ​​​സ് പോ​​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ​​​ത്. അ​​​ടി​​​പി​​​ടി​​​ക്കേ​​​സി​​​ൽ​​നി​​​ന്നു രാ​​​ജ​​​നെ ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​ണ് എ​​​എ​​​സ്ഐ കൈ​​​ക്കൂ​​​ലി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. ഇ​​​ടു​​​ക്കി വി​​​ജി​​​ല​​​ൻ​​​സ് ഡി​​​വൈ​​​എ​​​സ്പി പി.​​​ടി. കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി​​​യാ​​​ണ് കേ​​​സ​​​ന്വേ​​​ഷി​​​ച്ച​​​ത്.