ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ വേ​ർ​തി​രി​ക്കാ​ൻ ശ്ര​മം: എം​പി
Saturday, February 27, 2021 11:55 PM IST
തൊ​ടു​പു​ഴ: വി​ശ്വാ​സ വി​രു​ദ്ധ നി​ല​പാ​ടെ​ടു​ത്ത് ന​വോ​ത്ഥാ​ന നാ​യ​ക​നാ​കാ​ൻ ശ്ര​മി​ച്ച് പ​രാ​ജ​യ​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കേ​ര​ള​ത്തി​ലെ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ വേ​ർ​തി​രി​ക്കു​ന്ന​തി​നു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മം ന​ട​ത്തി​യ​ത് അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി പ​റ​ഞ്ഞു. കെ​പി​സി​സി ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സാ​യാ​ഹ്ന സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കെ​പി​സി​സി മൈ​നോ​രി​റ്റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സം​സ്ഥാ​ന കോ- ​ഓ​ർ​ഡി​നേ​റ്റ​ർ മ​നോ​ജ് കോ​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ റോ​യി കെ. ​പൗ​ലോ​സ്, ടി.​എം. സ​ലിം,കെ. ​എം. ഹാ​രി​സ്, എ​ൻ.​ഐ. ബെ​ന്നി, അ​ഡ്വ ജോ​സ് പാ​ലി​യ​ത്ത്, ശ്രീ​നി​വാ​സ​ൻ നാ​യ​ർ, സ​ണ്ണി മ​ണ​ർ​കാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​തൊ​മ്മ​ൻ​കു​ത്ത് ജോ​യി, സു​കു​മാ​ർ അ​രി​ക്കു​ഴ എ​ന്നി​വ​ർ മ​തേ​ത​ര ഗാ​നം ആ​ല​പി​ച്ചു.