സം​ഗീ​ത​പ്രേ​മി​ക​ൾ​ക്കാ​യി ഉ​പാ​സ​ന​യി​ൽ വേ​ദി​യൊ​രു​ങ്ങു​ന്നു
Saturday, February 27, 2021 11:55 PM IST
തൊ​ടു​പു​ഴ: ഉ​പാ​സ​ന ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഗീ​ത പ്രേ​മി​ക​ൾ​ക്കാ​യി വേ​ദി​യൊ​രു​ങ്ങു​ന്നു. സം​ഗീ​ത​ത്തി​ൽ അ​ഭി​രു​ചി​യു​ള്ള ഗാ​യ​ക​ർ​ക്ക് ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കു​വാ​നും സ​ഹൃ​ദ​യ​ർ​ക്ക് സം​ഗീ​തം ആ​സ്വ​ദി​ക്കാ​നു​മു​ള്ള അ​വ​സ​ര​മാ​ണ് ഒ​രു​ക്കു​ന്ന​ത്. എ​ല്ലാ ഞാ​യ​റാ​ഴ്ച​യും ഉ​പാ​സ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ രാ​ത്രി ഒ​ൻ​പ​തു​വ​രെ ന​ട​ത്തു​ന്ന സം​ഗീ​ത​സ​ന്ധ്യ​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്നു 4.30ന് ​ന​ട​ക്കും. തൊ​ടു​പു​ഴ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ബൈ​ജു പി. ​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യും.​ഉ​പാ​സ​ന ഡ​യ​റ​ക്ട​ർ ഫാ. ​കു​ര്യ​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ ഓ​മ​ന​ക്കു​ട്ട​ൻ വ​ഴി​ത്ത​ല, സ്റ്റി​ൽ​ജു അ​ർ​ജു​ൻ, സി. ​സി. തോ​മ​സ്, സ​ണ്ണി വെ​ന്പി​ള്ളി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.​ശ്യാം സു​ന്ദ​ർ, വ​ർ​ഗീ​സ് വ​ഴി​ത്ത​ല, രാ​ജ​ൻ മ​യൂ​ര, ഷാ​ജി മു​തു​കു​ളം, ബി​ജു ബ​ഷീ​ർ, ജ​യ്സ​ണ്‍ നാ​ദോ​പാ​സ​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.​ഫോ​ണ്‍:9544 590 018, 9400 318 143.