പോ​ക്സോ കേ​സി​ൽ പ്ര​തി​ക്ക് അ​ഞ്ചു​വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും
Saturday, February 27, 2021 11:55 PM IST
മു​ട്ടം: പോ​ക്സോ കേ​സി​ലെ പ്ര​തി​ക്ക് അ​ഞ്ചു വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. വാ​ഗ​മ​ണ്‍ പ​ശു​പ്പാ​റ തേ​യി​ല എ​സ്റ്റേ​റ്റ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന കാ​വു​ങ്ക​ൽ വി​ജ​യ​കു​മാ​റി(35)​നെ​യാ​ണ് തൊ​ടു​പു​ഴ പോ​ക്സോ പ്ര​ത്യേ​ക ജ​ഡ്ജി നി​ക്സ​ണ്‍ എം. ​ജോ​സ​ഫ് ശി​ക്ഷി​ച്ച​ത്.30,000 രൂ​പ പി​ഴ​യും ഒ​ടു​ക്ക​ണം. ഇ​ര​യാ​യ പെ​ണ്‍​ക​ട്ടി​ക്ക് ഇ​രു​പ​തി​നാ​യി​രം രൂ​പ ന​ഷ​പ​രി​ഹാ​രം ന​ൽ​കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.​ന​ഷ്ട​പ​രി​ഹാ​ര തു​ക ഇ​തി​നാ​യു​ള്ള സ​ർ​ക്കാ​ർ ഫ​ണ്ടി​ൽ നി​ന്നും ന​ൽ​ക​ണം.2015 ഏ​പ്രി​ൽ 25നാ​ണ് പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്.​കേ​സി​ലെ സാ​ക്ഷി​ക​ൾ ആ​സ്‌​സാം സ്വ​ദേ​ശി​ക​ളാ​യ​തി​നാ​ൽ ദ്വി​ഭാ​ഷി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് കോ​ട​തി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പി.​ബി.​വാ​ഹി​ദ ഹാ​ജ​രാ​യി.