കൊ​ക്ക​യി​ൽ വീ​ണ് യു​വാ​വി​നു പ​രി​ക്ക്
Saturday, February 27, 2021 11:55 PM IST
കാ​ഞ്ഞാ​ർ: സു​ഹൃ​ത്തു​ക്ക​ളു​മാ​യി സം​സാ​രി​ച്ചി​രു​ന്ന​യാ​ൾ കാ​ൽ​വ​ഴു​തി കൊ​ക്ക​യി​ൽ വീ​ണു പ​രി​ക്കേ​റ്റു. കൂ​വ​പ്പ​ള്ളി വേ​ങ്ങാ​ട്ടു​മ​റ്റ​ത്തി​ൽ റോ​ബി ചെ​റി​യാ​ൻ (25) ആ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി 11-ാടെ ​അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കാ​ഞ്ഞാ​ർ-​വാ​ഗ​മ​ണ്‍ റോ​ഡി​ൽ സു​ഹൃ​ത്തു​ക്ക​ളു​മാ​യി സം​സാ​രി​ച്ചു​കൊ​ണ്ടി​രു​ന്ന​തി​നി​ടെ റോ​ബി കാ​ൽ​വ​ഴു​തി 200 അ​ടി താ​ഴ്ച​യി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു.​സു​ഹൃ​ത്തു​ക്ക​ൾ ര​ക്ഷി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം സാ​ഹ​സം നി​റ​ഞ്ഞ​താ​യ​തി​നാ​ൽ സാ​ധി​ച്ചി​ല്ല.​തു​ട​ർ​ന്ന് മൂ​ല​മ​റ്റ​ത്തു​നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ഏ​റെ നേ​ര​ത്തേ തെ​ര​ച്ചി​ലി​നു​ശേ​ഷ​മാ​ണ് വ​ട​ത്തി​ൽ വ​ല​കെ​ട്ടി റോ​ബി​യെ പു​റ​ത്തെ​ത്തി​ച്ച​ത്.​പ​രി​ക്കേ​റ്റ റോ​ബി​യെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​സു​ഹൃ​ത്തു​ക്ക​ളാ​യ മൂ​ന്നു​പേ​രോ​ടൊ​പ്പ​മാ​ണ് റോ​ബി ഇ​വി​ടെ എ​ത്തി​യ​ത്.