മ​ണ്ഡ​ല​ങ്ങ​ൾ ക​ണ​ക്കു പ​റ​യു​ന്പോ​ൾ
Saturday, February 27, 2021 10:35 PM IST
ക​ട്ട​പ്പ​ന: ഇ​ടു​ക്കി ജി​ല്ല​യി​ലെ അ​ഞ്ച് അ​സം​ബ്ലി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളും ഇ​ന്നു​വ​രെ ആ​ർ​ക്കും തീ​റെ​ഴു​തി​യി​ട്ടി​ല്ല. ഇ​ട​ത്, വ​ല​ത് മു​ന്ന​ണി​ക​ളെ മാ​റി​മാ​റി വ​രി​ച്ച ച​രി​ത്ര​മാ​ണ് മ​ണ്ഡ​ല​ങ്ങ​ൾ​ക്കു​ള്ള​ത്. രാ​ഷ്ട്രീ​യ ക​ക്ഷി​ക​ൾ ക​ളം​മാ​റി​യ​പ്പോ​ഴും വോ​ട്ട​ർ​മാ​ർ നി​ഷ്പ​ക്ഷ നി​ല​പാ​ടു​ക​ൾ എ​ടു​ത്തി​ട്ടു​ള്ള മ​ണ്ഡ​ല​ങ്ങ​ളാ​ണ് എ​ല്ലാം. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും ജി​ല്ല​യോ​ടു അ​ന്ധ​മാ​യ വി​ശ്വാ​സ​വു​മി​ല്ല.

ആ​രെ വി​ജ​യി​പ്പി​ക്ക​ണം ആ​രെ പ​രാ​ജ​യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് വോ​ട്ടി​ന്‍റെ ത​ലേ​നാ​ൾ​വ​രെ വോ​ട്ട​ർ​മാ​ർ പ്ര​ഖ്യാ​പി​ക്കു​ക​യു​മി​ല്ല. സ്നേ​ഹി​ച്ചാ​ൽ ഇ​ടം​വ​ലം നോ​ക്കാ​തെ വാ​രി​ക്കോ​രി ന​ൽ​കു​ക​യും പി​ണ​ങ്ങി​യാ​ൽ അ​തേ നാ​ണ​യ​ത്തി​ൽ തി​രി​ച്ചു​കു​ത്തു​ക​യും ചെ​യ്യു​ന്ന പ്ര​കൃ​ത​മാ​ണ് ഇ​ടു​ക്കി​ക്കാ​ർ​ക്ക്. വ​ന്പ​ൻ​മാ​രെ തൂ​ത്തെ​റി​യാ​നും കു​ഞ്ഞ​ൻ​മാ​രെ തോ​ളി​ലേ​റ്റാ​നും ഒ​രു മ​ടി​യു​മി​ല്ലാ​ത്ത ജി​ല്ല​യാ​ണ് ഇ​ടു​ക്കി.

കേ​ര​ള നി​യ​മ​സ​ഭ ക​ണ്ട പ്ര​ഗ​ൽ​ഭ​രി​ൽ ഒ​രാ​ളാ​യ കെ.​ടി. ജേ​ക്ക​ബി​നെ (ജേ​ക്ക​ബ് ആ​ശാ​ൻ) പോ​ലും തൂ​ത്തെ​റി​ഞ്ഞ​തി​ന്‍റെ പ​ഴി ഇ​പ്പോ​ഴും മാ​റി​യി​ട്ടി​ല്ലാ​ത്ത ജി​ല്ല പാ​ർ​ല​മെ​ന്‍റു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ച​രി​ത്രം ആ​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. പ്ര​ഫ. പി.​ജെ. കു​ര്യ​നെ റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷ​ത്തി​ൽ പാ​ർ​ല​മെ​ന്‍റി​ല​യ​ച്ച അ​തേ മ​ണ്ഡ​ലം പി​ന്നീ​ട് അ​തേ പി.​ജെ. കു​ര്യ​നെ വ​ള​ഞ്ഞു​വ​ച്ച് കു​ത്തി തോ​ൽ​പി​ച്ചു. ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റു തെ​ര​ഞ്ഞെ​ടു​പ്പി​ലും ഇ​രു​മു​ന്ന​ണി​ക​ളു​ടെ​യും ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ പൊ​ളി​ച്ച​ട​ക്കി​യ​തും ക​ണ്ടു.

ഉ​ടു​ന്പ​ൻ​ചോ​ല അ​സം​ബ്ലി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പ്ര​ഥ​മ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 1967-ൽ ​വി​ജ​യി​ച്ച​ശേ​ഷം സ​പ്ത​ക​ക്ഷി​ക​ൾ പി​ള​ർ​ന്ന് അ​ച്യു​ത​മേ​നോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ണ്ടാ​യ സ​ർ​ക്കാ​രി​ൽ റ​വ​ന്യൂ മ​ന്ത്രി​യാ​യ കെ.​ടി. ജേ​ക്ക​ബി​നെ തൊ​ട്ട​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ (1970) മൂ​ന്നാം സ്ഥാ​ന​ത്താ​ക്കി​യാ​ണ് മ​ണ്ഡ​ല​ത്തി​ന്‍റെ ച​രി​ത്രം തു​ട​ങ്ങു​ന്ന​ത്. 67-നെ ​അ​പേ​ക്ഷി​ച്ച് 1970-ൽ ​മു​ന്ന​ണി ഘ​ട​ക​ക​ക്ഷി​ക​ളി​ൽ വ​ലി​യ മാ​റ്റ​മു​ണ്ടാ​യ​താ​ണ് നി​ർ​ണാ​യ​ക​മാ​യ​ത്.

കേ​ര​ള കോ​ണ്‍​ഗ്ര​സ് ഒ​റ്റ​യ്ക്കും കോ​ണ്‍​ഗ്ര​സ്, സി​പി​ഐ, ആ​ർ​എ​സ്പി, മു​സ്ലിം​ലീ​ഗ് ക​ക്ഷി​ക​ൾ ചേ​ർ​ന്ന മു​ന്ന​ണി​യും സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്നാ​മ​തൊ​രു മു​ന്ന​ണി​യു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ വി.​ടി. സെ​ബാ​സ്റ്റ്യ​ൻ വി​ജ​യി​ച്ചു.

സി​പി​എ​മ്മി​ന്‍റെ വി.​എം. വി​ക്ര​മ​ൻ ര​ണ്ടാം​സ്ഥാ​ന​ത്തു​മെ​ത്തി. കേ​ര​ള കോ​ണ്‍​ഗ്ര​സും കോ​ണ്‍​ഗ്ര​സും സി​പി​എം വി​ജ​യി​ച്ചി​ട്ടു​ള്ള മ​ണ്ഡ​ല​ത്തി​ൽ കെ.​ടി. ജേ​ക്ക​ബി​നു​ശേ​ഷം മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും മ​ന്ത്രി​യാ​കു​ന്ന​ത് എം.​എം. മ​ണി​യാ​ണ്. പീ​രു​മേ​ട് മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും അ​സം​ബ്ലി​യി​ലെ​ത്തി​യ സി​പി​ഐ​യു​ടെ സി.​എ. കു​ര്യ​ൻ ഡ​പ്യൂ​ട്ടി സ്പീ​ക്ക​റാ​യ​താ​ണ് ജി​ല്ല​യ്ക്കു ല​ഭി​ച്ച അം​ഗീ​കാ​ര​ങ്ങ​ളി​ൽ മ​റ്റൊ​ന്ന്.

തൊ​ടു​പു​ഴ എം​എ​ൽ​എ പി.​ജെ. ജോ​സ​ഫ് ആ​റു​ത​വ​ണ മ​ന്ത്രി​യാ​യ​താ​ണ് ഇ​ടു​ക്കി ജി​ല്ല​യ്ക്ക് കാ​ബി​ന​റ്റി​ൽ ല​ഭി​ച്ച വ​ലി​യ നേ​ട്ടം. (1977-ൽ ​ആ​ഭ്യ​ന്ത​ര മ​ന്ത്രി (തെ​ര​ഞ്ഞെ​ടു​പ്പു കേ​സി​നെ​തു​ട​ർ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രു​ന്ന കെ.​എം. മാ​ണി സ്ഥാ​നം ഒ​ഴി​ഞ്ഞ​പ്പോ​ൾ), 1982, 87-ൽ ​ക​രു​ണാ​ക​ര​ൻ മ​ന്ത്രി​സ​ഭ​യി​ൽ റ​വ​ന്യൂ മ​ന്ത്രി, 96-ൽ ​നാ​യ​നാ​ർ മ​ന്ത്രി​സ​ഭ​യി​ൽ വി​ദ്യാ​ഭ്യാ​സ - പൊ​തു​മ​രാ​മ​ത്തു മ​ന്ത്രി, 2006-ൽ ​പൊ​തു​മ​രാ​മ​ത്തു മ​ന്ത്രി, 2011-ൽ ​ജ​ല​സേ​ച​ന മ​ന്ത്രി).

തൊ​ടു​പു​ഴ

ഇ​ടു​ക്കി ജി​ല്ല​യേ​ക്കാ​ൾ പ​ഴ​ക്ക​മു​ണ്ട് തൊ​ടു​പു​ഴ അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ന്. എ​റ​ണാ​കു​ളം ജി​ല്ല​യു​ടെ ഭാ​ഗ​മാ​യി​രു​ന്ന തൊ​ടു​പു​ഴ, കാ​രി​ക്കോ​ട് അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളാ​യി​രു​ന്നു നി​യ​മ​സ​ഭ​യി​ലെ​ത്തി​യി​രു​ന്ന​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​വി​ർ​ഭാ​വ​ത്തോ​ടെ മ​ണ്ഡ​ല​ങ്ങ​ൾ കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ​താ​യി. 1967-ലും 1970-​ലും സി.​എ. മാ​ത്യു​വും എ.​സി. ചാ​ക്കോ​യു​മാ​യി​രു​ന്നു മ​ണ്ഡ​ല​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച​ത്. 1977-ൽ ​കാ​രി​ക്കോ​ട് മ​ണ്ഡ​ലം ഇ​ല്ലാ​താ​യി. ഇ​ടു​ക്കി മ​ണ്ഡ​ലം രൂ​പീ​കൃ​ത​മാ​യ​പ്പോ​ൾ പി.​ജെ. ജോ​സ​ഫ് തൊ​ടു​പു​ഴ​യു​ടെ പ്ര​തി​നി​ധി​യാ​യി. 2001-ൽ ​പി.​ടി. തോ​മ​സ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ​ക്ഷ​ത്താ​ക്കി. പി​ന്നീ​ട് ഇ​ങ്ങോ​ട്ട് പി.​ജെ. ജോ​സ​ഫി​ന്‍റെ വി​ജ​യ​ഗാ​ഥ​യാ​യി​രു​ന്നു.

2001 : പി​ടി. തോ​മ​സ് - 67428
പി.​ജെ. ജോ​സ​ഫ് - 61303
ഭൂ​രി​പ​ക്ഷം - 6125 (പി.​ടി)
2006 : പി.​ജെ. ജോ​സ​ഫ് - 68641
പി.​ടി. തോ​മ​സ് - 54860
ഭൂ​രി​പ​ക്ഷം - 13781 (പി.​ജെ.)
2011 : പി.​ജെ. ജോ​സ​ഫ് - 66325
ജോ​സ​ഫ് അ​ഗ​സ്റ്റി​ൻ - 43457
ഭൂ​രി​പ​ക്ഷം - 22868 (പി.​ജെ.)
2016 : പി.​ജെ. ജോ​സ​ഫ് - 76564
റോ​യി വാ​രി​ക്കാ​ട്ട് - 30977
എ​സ്. പ്ര​വീ​ണ്‍ (എ​ൻ​ഡി​എ) - 28845
ഭൂ​രി​പ​ക്ഷം - 45587 (പി.​ജെ)

ഉ​ടു​ന്പ​ൻ​ചോ​ല

ജി​ല്ല​യി​ലെ (കോ​ട്ട​യം ജി​ല്ല​യു​ടെ ഭാ​ഗ​മാ​യി​രു​ന്ന​പ്പോ​ഴും) ആ​ദ്യ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ ഒ​ന്നാ​യ ഉ​ടു​ന്പ​ൻ​ചോ​ല​യി​ൽ 1967-ൽ ​ആ​ദ്യ​മാ​യി ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ (1965-ലെ ​നി​യ​മ​സ​ഭ അ​ല​സി​പ്പി​രി​ഞ്ഞു) സി​പി​ഐ​യു​ടെ കെ.​ടി. ജേ​ക്ക​ബാ​ണ് വി​ജ​യി​ച്ച​ത്. 1970-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ വി.​ടി. സെ​ബാ​സ്റ്റ്യ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 1997-ലും 1980-​ലും ന​ട​ന്ന ര​ണ്ടു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ തോ​മ​സ് ജോ​സ​ഫ് എം​എ​ൽ​എ​യാ​യി. 1982-ൽ ​സി​പി​എ​മ്മി​ലെ എം. ​ജി​ന​ദേ​വ​ൻ വി​ജ​യി​ച്ച മ​ണ്ഡ​ല​ത്തി​ൽ 1987-ൽ ​കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ​ത​ന്നെ മാ​ത്യു സ്റ്റീ​ഫ​ൻ എം. ​ജി​ന​ദേ​വ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. 1991-ലും 1996-​ലും കോ​ണ്‍​ഗ്ര​സി​ന്‍റെ ഇ.​എം. ആ​ഗ​സ്തി എം. ​ജി​ന​ദേ​വ​നെ​യും എം.​എം. മ​ണി​യെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. അ​തേ മ​ണ്ഡ​ല​ത്തി​ൽ 2001, 2006, 2011 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ സി​പി​എ​മ്മി​ന്‍റെ കെ.​കെ. ജ​യ​ച​ന്ദ്ര​നും വി​ജ​യി​ച്ചു. 2016-ൽ ​എം.​എം. മ​ണി​യും എം​എ​ൽ​എ​യാ​യി.

2001: കെ.​കെ. ജ​യ​ച​ന്ദ്ര​ൻ - 64493
മാ​ത്യു സ്റ്റീ​ഫ​ൻ - 55652
ഭൂ​രി​പ​ക്ഷം - 8841 (ജ​യ​ച​ന്ദ്ര​ൻ)
2006: കെ.​കെ. ജ​യ​ച​ന്ദ്ര​ൻ - 69617
ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ - 49969
ഭൂ​രി​പ​ക്ഷം - 19648 (ജ​യ​ച​ന്ദ്ര​ൻ)
2011: കെ.​കെ. ജ​യ​ച​ന്ദ്ര​ൻ - 56923
ജോ​സി സെ​ബാ​സ്റ്റ്യ​ൻ - 47096
ഭൂ​രി​പ​ക്ഷം - 9833 (ജ​യ​ച​ന്ദ്ര​ൻ)
2016: എം.​എം. മ​ണി - 50813
സേ​നാ​പ​തി വേ​ണു - 49704
സ​ജി പ​റ​ന്ത​ത്ത് (എ​ൻ​ഡി​എ) - 21799
ഭൂ​രി​പ​ക്ഷം - 1109 (മ​ണി)

ദേ​വി​കു​ളം

എ​സ് സി ​സം​വ​ര​ണ മ​ണ്ഡ​ല​മാ​യ ദേ​വി​കു​ളം യു​ഡി​എ​ഫി​നും എ​ൽ​ഡി​എ​ഫി​നും ഒ​രു​പോ​ലെ ശ​ക്തി​യു​ള്ള മ​ണ്ഡ​ല​മാ​ണ്. ത​മി​ഴ് - തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്കു മു​ൻ​തൂ​ക്ക​മു​ള്ള മ​ണ്ഡ​ല​ത്തി​ൽ ജാ​തി സ​മ​വാ​ക്യ​ങ്ങ​ളാ​ണ് നി​ർ​ണാ​യ​കം.

1951 മു​ത​ൽ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന ദ്വ​യാം​ഗ മ​ണ​ഡ​ല​ത്തി​ൽ എ. ​ഗ​ണ​പ​തി, റോ​സ​മ്മ പു​ന്നൂ​സ്, മു​രു​കേ​ശ​ൻ വെ​ങ്കി​ടേ​ശ​ൻ, ജി. ​വ​ര​ദ​ൻ എ​ന്നി​വ​ർ മ​ണ​ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചി​ട്ടു​ണ്ട്. 1965, 1970, 1980 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ജി. ​വ​ര​ദ​നാ​ണ് മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും നി​യ​മ സ​ഭ​യി​ലെ​ത്തി​യ​ത്. എ​ൻ. ഗ​ണ​പ​തി​യും കി​ട്ട​പ്പ നാ​രാ​യ​ണ സ്വാ​മി​യും മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

2001 : എ.​കെ. മ​ണി - 55287
കെ. ​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ - 50721
ഭൂ​രി​പ​ക്ഷം - 4566 (മ​ണി)
2006 : എ​സ്. രാ​ജേ​ന്ദ്ര​ൻ - 52795
എ.​കെ. മ​ണി - 46908
ഭൂ​രി​പ​ക്ഷം - 5887 (രാ​ജേ​ന്ദ്ര​ൻ )
2011 : എ​സ്. രാ​ജേ​ന്ദ്ര​ൻ - 51849
എ.​കെ. മ​ണി - 47771
ഭൂ​രി​പ​ക്ഷം - 4078 (രാ​ജേ​ന്ദ്ര​ൻ)
2016 : എ​സ്. രാ​ജേ​ന്ദ്ര​ൻ - 49510
എ.​കെ. മ​ണി - 43728
ഭൂ​രി​പ​ക്ഷം - 5782 (രാ​ജേ​ന്ദ്ര​ൻ )

ഇ​ടു​ക്കി

ജി​ല്ല​യി​ലെ ജൂ​ണി​യ​റാ​ണ് ഇ​ടു​ക്കി മ​ണ്ഡ​ലം. മ​ണ്ഡ​ലം രൂ​പീ​കൃ​ത​മാ​യ​തു​മു​ത​ൽ ഒ​രു​ത​വ​ണ ഒ​ഴി​ച്ച് ഇ​തു​വ​രെ യു​ഡി​എ​ഫി​നോ​ടൊ​പ്പം നി​ന്നി​ട്ടു​ള്ള മ​ണ്ഡ​ല​മാ​ണി​ത്. 1996-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് ഇ​ടു​ക്കി ഇ​ട​തു​പ​ക്ഷം ചേ​ർ​ന്ന​ത്. കോ​ണ്‍​ഗ്ര​സി​ന്‍റെ ശ​ക്ത​നാ​യി​രു​ന്ന പി.​പി. സു​ലൈ​മാ​ൻ റാ​വു​ത്ത​ർ ഇ​ട​തു പ​ക്ഷ​ത്തെ​ത്തി ജ​ന​താ​ദ​ൾ ടി​ക്ക​റ്റി​ൽ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ആ​ദ്യ​മാ​യി ഇ​ടു​ക്കി ഇ​ട​തി​നു വ​ഴ​ങ്ങി​യ​ത്. റാ​വു​ത്ത​റും ഇ.​എം. ആ​ഗ​സ്തി​യും കോ​ണ്‍​ഗ്ര​സ് റി​ബ​ലാ​യി മ​ത്സ​രി​ച്ച​പ്പോ​ഴും മ​ണ്ഡ​ലം യു​ഡി​എ​ഫി​നൊ​പ്പ​മാ​യി​രു​ന്നു. ഇ​ടു​ക്കി മ​ണ്ഡ​ല​ത്തി​ലെ ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 1977-ൽ ​കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ വി.​ടി. സെ​ബാ​സ്റ്റ്യ​നാ​ണ് നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. 1980-ൽ ​ജോ​സ് കു​റ്റി​യാ​നി​യേ​യും 1987-ൽ ​റോ​സ​മ്മ ചാ​ക്കോ​യെ​യും 1991-ൽ ​മാ​ത്യു സ്റ്റീ​ഫ​നെ​യും നി​യ​മ​സ​ഭ​യി​ലെ​ത്തി​ച്ച മ​ണ്ഡ​ലം 1996-ലാ​ണ് പി.​പി. സു​ലൈ​മാ​ൻ റാ​വു​ത്ത​റെ പ​രി​ണ​യി​ച്ച​ത്. 2001-ൽ ​മ​ത്സ​രം ത്രി​കോ​ണ​മാ​യി​രു​ന്നു. റോ​ഷി​യു​ടെ മ​ണ്ഡ​ല​ത്തി​ലെ ക​ന്നി​യ​ങ്ക​വും. എ​ൽ​ഡി​എ​ഫി​ലെ എം.​എ​സ്്. ജോ​സ​ഫും സു​ലൈ​മാ​ൻ റാ​വു​ത്ത​റും പോ​രാ​ട്ട​ത്തി​നി​റ​ങ്ങി. റോ​ഷി ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലെ​ത്തി.

2001 : റോ​ഷി അ​ഗ​സ്റ്റി​ൻ - 47698
എം.​എ​സ് . ജോ​സ​ഫ് - 33373
ഭൂ​രി​പ​ക്ഷം - 13719 (റോ​ഷി)
2006 : റോ​ഷി അ​ഗ​സ്റ്റി​ൻ - 61883
സി.​വി. വ​ർ​ഗീ​സ് - 45543
ഭൂ​രി​പ​ക്ഷം - 16340 (റോ​ഷി)
2011 : റോ​ഷി അ​ഗ​സ്റ്റി​ൻ - 65734
സി.​വി. വ​ർ​ഗീ​സ് - 59928
ഭൂ​രി​പ​ക്ഷം - 15806 (റോ​ഷി)
2016 : റോ​ഷി അ​ഗ​സ്റ്റി​ൻ - 60556
ഫ്രാ​ൻ​സി​സ് ജോ​ർ​ജ് - 51223
ബി​ജു മാ​ധ​വ​ൻ (ബി​ഡി​ജ​ഐ​സ്) - 27403
ഭൂ​രി​പ​ക്ഷം - 9333 (റോ​ഷി)

പീ​രു​മേ​ട്

ഉ​ടു​ന്പ​ൻ​ചേ​ല​യ്ക്കൊ​പ്പം ദ്വ​യാ​ങ്ക​മ​ണ്ഡ​ല​മാ​യി​രു​ന്ന പീ​രു​മേ​ട് അ​സം​ബ്ലി മ​ണ്ഡ​ലം രൂ​പീ​കൃ​ത​മാ​യ​ശേ​ഷം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 1965-ൽ ​സി​പി​എ​മ്മി​ന്‍റെ കെ.​ഐ. രാ​ജ​നാ​ണ് വി​ജ​യി​ച്ച​ത്. 1967-ൽ ​ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി പി​ള​ർ​ന്ന​ശേ​ഷം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലും സി​പി​എ​മ്മി​ലെ കെ.​ഐ. രാ​ജ​ൻ​ത​ന്നെ വി​ജ​യി​ച്ചു.

1970-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 300 വോ​ട്ടി​ന് സി​പി​ഐ​യി​ലെ എ​സ്.​സി. ചെ​ല്ല​മു​ത്തു​വി​നെ തോ​ൽി​പി​ച്ച് കെ.​ഐ. രാ​ജ​ൻ നി​യ​മ​സ​ഭ​യി​ലെ​ത്തി. 1976-ൽ 39-ാം ​വ​യ​സി​ൽ കെ.​ഐ. രാ​ജ​ൻ മ​രി​ച്ച​തി​നു​ശേ​ഷം മ​ണ്ഡ​ലം ഒ​ഴി​ഞ്ഞു​കി​ട​ന്നു. (1977 വ​രെ മ​ണ്ഡ​ലം പ​ട്ടി​ക​ജാ​തി സം​വ​ര​ണ​മാ​യി​രു​ന്നു).
1977-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​ഐ​യു​ടെ സി.​എ. കു​ര്യ​ൻ സി​പി​എ​മ്മി​ലെ കെ.​എ​ൻ. കൃ​ഷ്ണ​നെ തോ​ൽ​പി​ച്ചു. 1980-ൽ ​സി.​എ. കു​ര്യ​ൻ കോ​ണ്‍​ഗ്ര​സി​ലെ ജോ​സ​ഫ് മൈ​ക്കി​ളി​നെ (മ​ണ​ർ​കാ​ട്ട് പാ​പ്പ​ൻ) പ​രാ​ജ​യ​പ്പെ​ടു​ത്തി.

1982 മു​ത​ൽ മൂ​ന്നു​ത​വ​ണ കോ​ണ്‍​ഗ്ര​സി​ലെ കെ.​കെ. തോ​മ​സാ​യി​രു​ന്നു പീ​രു​മേ​ട് എം​എ​ൽ​എ. പി​ന്നീ​ട് 1996-ൽ ​സി.​എ. കു​ര്യ​ൻ കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജേ​ക്ക​ബ്) ലെ ​മാ​ത്യു സ്റ്റീ​ഫ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി വീ​ണ്ടും എം​എ​ൽ​എ​യാ​യി.

2001-ൽ ​സി.​എ. കു​ര്യ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി കോ​ണ്‍​ഗ്ര​സി​ലെ ഇ.​എം. ആ​ഗ​സ്തി എം​എ​ൽ​എ​യാ​യി. 2006 മു​ത​ൽ ഇ.​എ​സ്. ബി​ജി​മോ​ളാ​ണ് മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. ര​ണ്ടു​ത​വ​ണ ഇ.​എം. ആ​ഗ​സ്തി​യും ഒ​രു​ത​വ​ണ കോ​ണ്‍​ഗ്ര​സി​ലെ സി​റി​യ​ക് തോ​മ​സും പ​രാ​ജ​യ​പ്പെ​ട്ടു.

2001 :ഇ.​എം. ആ​ഗ​സ്തി - 48798
സി.​എ. കു​ര്യ​ൻ - 45714
ഭൂ​രി​പ​ക്ഷം -3084 (ആ​ഗ​സ്തി)
2006 : ഇ.​എ​സ്. ബി​ജി​മോ​ൾ - 45465
ഇ.​എം. ആ​ഗ​സ്തി - 40161
ഭൂ​രി​പ​ക്ഷം - 5304 (ബി​ജി​മോ​ൾ)
2011 : ഇ.​എ​സ്. ബി​ജി​മോ​ൾ - 56748
ഇ.​എം. ആ​ഗ​സ്തി - 51971
ഭൂ​രി​പ​ക്ഷം 4777 (ബി​ജി​മോ​ൾ)
2016 : ഇ.​എ​സ്. ബി​ജി​മോ​ൾ - 56584
സി​റി​യ​ക് തോ​മ​സ് - 56270
കെ. ​കു​മാ​ർ (എ​ൻ​ഡി​എ) - 11833
ഭൂ​രി​പ​ക്ഷം - 314 (ബി​ജി​മോ​ൾ)