ഇ​ര​ട്ട വോ​ട്ടു​ക​ൾ ഇ​ത്ത​വ​ണ​യും സ​ജീ​വ ച​ർ​ച്ച​യാ​കു​ന്നു
Saturday, February 27, 2021 10:35 PM IST
നെ​ടു​ങ്ക​ണ്ടം: എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലു​മെ​ന്ന​പോ​ലെ ഇ​ത്ത​വ​ണ​യും ഉ​ടു​ന്പ​ൻ​ചോ​ല​യി​ൽ ഇ​ര​ട്ട​വോ​ട്ടു​ക​ൾ ച​ർ​ച്ചാ​വി​ഷ​യ​മാ​കു​ന്നു. ഇ​ര​ട്ട​വോ​ട്ടു​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ കാ​ര്യ​മാ​യി ബാ​ധി​ക്കാ​റു​ണ്ടെ​ന്നാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​രു​ടെ അ​ഭി​പ്രാ​യം. ഇ​ര​ട്ട​വോ​ട്ട് ത​ട​യു​ന്ന​തി​ൽ വ്യ​ക്ത​മാ​യ ന​ട​പ​ടി​ക​ളെ​ടു​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ക​ഴി​യു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.

അ​തി​ർ​ത്തി താ​ലൂ​ക്കു​ക​ളി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം ഇ​ര​ട്ട​വോ​ട്ടു​ക​ളു​ള്ള​ത്. ഉ​ടു​ന്പ​ൻ​ചോ​ല, പീ​രു​മേ​ട്, ദേ​വി​കു​ളം താ​ലൂ​ക്കു​ക​ളി​ലാ​യി കാ​ൽ ല​ക്ഷ​ത്തോ​ളം ഇ​ര​ട്ട വോ​ട്ടു​ക​ളു​ണ്ടെ​ന്നാ​ണ് വി​വ​രം. ഈ ​വോ​ട്ടു​ക​ളു​ടെ കൃ​ത്യ​മാ​യ ക​ണ​ക്കും ല​ഭ്യ​മ​ല്ല. ഉ​ടു​ന്പ​ൻ​ചോ​ല മ​ണ്ഡ​ല​ത്തി​ൽ മാ​ത്രം അ​യ്യാ​യി​ര​ത്തി​നു മു​ക​ളി​ൽ ഇ​ര​ട്ട വോ​ട്ടു​ക​ളു​ണ്ട്. കേ​ര​ള​ത്തി​ൽ ജോ​ലി ചെ​യ്യാ​നെ​ത്തി​യ​വ​രും ഇ​പ്പോ​ൾ ത​മി​ഴ്നാ​ട്ടി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ​വ​രു​മാ​ണ് ഇ​ര​ട്ട വോ​ട്ടു​ള്ള​വ​രി​ൽ കൂ​ടു​ത​ലും. വോ​ട്ടു​ചെ​യ്യാ​ൻ മാ​ത്രം കേ​ര​ള​ത്തി​ലെ​ത്തു​ന്ന​വ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്.

ത​മി​ഴ്നാ​ട്ടി​ലെ സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ പ​റ്റു​ന്ന​തി​ന് അ​വി​ടു​ത്തെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു വേ​ണ​മെ​ന്ന നി​ബ​ന്ധ​ന ഉ​ള്ള​തു​കൊ​ണ്ട് അ​വി​ടു​ത്തെ വോ​ട്ട് റ​ദ്ദാ​ക്കാ​തി​രി​ക്കാ​ൻ കേ​ര​ള​ത്തി​ലും വോ​ട്ടു​ള്ള ത​മി​ഴ് വം​ശ​ജ​ർ ശ്ര​ദ്ധി​ക്കു​ന്നു. ഇ​ത്ത​വ​ണ കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും ഒ​രേ ദി​വ​സം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ര​ട്ട വോ​ട്ടു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

എ​ന്നാ​ൽ ഒ​രേ ദി​വ​സം വോ​ട്ട് ന​ട​ക്കു​ന്പോ​ൾ ആ​ദ്യം ത​മി​ഴ്നാ​ട്ടി​ൽ വോ​ട്ട് ചെ​യ്ത​തി​നു​ശേ​ഷം ഇ​വി​ടേ​ക്ക് വോ​ട്ട​ർ​മാ​രെ എ​ത്തി​ക്കാ​ൻ ബോ​ഡി​നാ​യ്ക്ക​ന്നൂ​ർ കേ​ന്ദ്രീ​ക​രി​ച്ച് സം​ഘ​ങ്ങ​ളു​ണ്ടെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് മു​ന്പ് ക​ണ്ടെ​ത്തി​യി​രു​ന്നു. പു​തി​യ​താ​യി വോ​ട്ട് ചേ​ർ​ക്കു​ന്ന​തി​ന് സ്ഥി​ര​താ​മ​സ രേ​ഖ​യും തി​രി​ച്ച​റി​യ​ൽ രേ​ഖ​യും ന​ൽ​കു​ന്ന​തി​നൊ​പ്പം മ​റ്റെ​ങ്ങും വോ​ട്ടി​ല്ലെ​ന്ന സ​ത്യ​വാ​ങ്മൂ​ല​വും ന​ൽ​ക​ണം. മ​റ്റെ​വി​ടെ​യെ​ങ്കി​ലും വോ​ട്ട​ർ പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​രാ​ണെ​ങ്കി​ൽ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യാ​റു​ണ്ടെ​ങ്കി​ലും ഇ​ര​ട്ട വോ​ട്ടി​ന് വേ​ണ്ടി ശ്ര​മി​ക്കു​ന്ന​വ​ർ ഇ​ത് അ​വ​ഗ​ണി​ക്കാ​റാ​ണ് പ​തി​വ്.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​രു​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഹാ​ജ​രാ​ക്കി​യാ​ലും അ​വി​ടു​ത്തെ വോ​ട്ട് റ​ദ്ദു ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ ​സം​സ്ഥാ​ന​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന് നി​ർ​ദേ​ശം ന​ൽ​കാ​ൻ മാ​ത്ര​മേ ഇ​വി​ടു​ത്തെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​ധി​കാ​ര​മു​ള്ളൂ. ഇ​വി​ടു​ത്തെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കാ​തി​രി​ക്കാ​നു​മാ​വി​ല്ല. സ്ഥി​ര​താ​മ​സ രേ​ഖ​ക​ള​ട​ക്കം തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കു​ന്ന എ​ല്ലാ​വ​രെ​യും മ​റ്റൊ​രു സം​സ്ഥാ​ന​ത്ത് വോ​ട്ടു​ള്ള​വ​രാ​ണെ​ങ്കി​ൽ​പോ​ലും വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ചേ​ർ​ക്ക​ണ​മെ​ന്നാ​ണ് നി​യ​മം. ഇ​ര​ട്ട വോ​ട്ട് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ങ്കി​ലും ഇ​ത് ത​ട​യാ​നോ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കു​ന്പോ​ൾ ഒ​ഴി​വാ​ക്കാ​നോ ക​ഴി​യാ​ത്ത​ത് ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ​യും കു​ഴ​യ്ക്കു​ന്നു. ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ വ​ൻ​തോ​തി​ൽ ഇ​ര​ട്ട​വോ​ട്ടു​ക​ൾ റ​ദ്ദു​ചെ​യ്തി​രു​ന്നു.